News

ഗുണ്ടാ ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് വെട്ടേറ്റു : നാല് പേർ പോലീസ് പിടിയിൽ

തിരുവനന്തപുര : മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ കുട്ടൻ എന്ന ഷെഹിൻ (23), അഭിലാഷ് (36), സൂര്യകുമാർ (21), തോന്നയ്ക്കൽ സ്വദേശി ഗോകുൽ (24) എന്നിവരാണ്​ പിടിയിലായത്​.

Also Read : ഭര്‍ത്താവ് ജോലിക്ക് പോയിരുന്നെങ്കിലും തനിക്ക് ഒന്നും തന്നില്ല: പുരുഷന്മാരാല്‍ അപമാനിക്കപ്പെട്ടു : സ്വപ്ന സുരേഷ്

വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് മുരുക്കുംപുഴ മുണ്ടയ്ക്കൽ പണിക്കൻ വിളയിലാണ് അക്രമം നടന്നത്. കഴിഞ്ഞ നവംബറിൽ ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് കഞ്ചാവ് വലിപ്പിച്ചതിന് ശേഷം പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ ജയിലിലായിരുന്നു കുട്ടനെന്നു വിളിക്കുന്ന ഷെഹിൻ.

ഇയാൾ ജാമ്യത്തിലിറങ്ങി കെട്ടിട നിർമ്മാണ ജോലിക്ക് പോവുകയായിരുന്നു. മുരുക്കുംപുഴ മുണ്ടയ്ക്കൽ പണിക്കൻ വിളയിൽ ജോലി ചെയ്തു വരവേ സ്ഥലവാസികളായ സുധി, കിച്ചു എന്നിവർ ജോലി സ്ഥലത്തെത്തി ഷെഹിനുമായി വാക്കേറ്റമുണ്ടായി. ഒന്നര വർഷം മുമ്പ് ഷെഹിൻ സുധിയെ മർദിച്ചിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം.
തുടർന്ന് ഷെഹിൻ കൂട്ടാളികളെ വിളിച്ചു വരുത്തി. ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം സുധിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button