
കോട്ടയം: വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഘത്തിനെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സൂചന. ഇതോടെ കേസിന്റെ അന്വേഷണം മന്ദഗതിയിലായി. സംഘത്തില്‍ കോട്ടയത്തെ പ്രമുഖ ഉദ്യോഗസ്ഥ ദമ്പതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് അന്വേഷണത്തിന് വേഗത കുറഞ്ഞത്. ഭാര്യമാരെ പരസ്പരം കൈമാറുന്നതിനായി ആദ്യമായി ആശയം രൂപീകരിച്ചതും ഗ്രൂപ്പ് തുടങ്ങിയതും കോട്ടയത്തെ ഉദ്യോഗസ്ഥ ദമ്പതികളായിരുന്നു. ഇവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലുമായിട്ടില്ല. ഉന്നത സ്വാധീനമുള്ളവരാണ് ഇവരെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Read Also : ‘നിർഭയൻ, രാഷ്ട്രീയമായി ഏറെ സ്നേഹിക്കുന്ന ഒരാൾ’: മഅദനിയെ കുറിച്ച് ശ്രീജ നെയ്യാറ്റിൻകര
സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, അഭിഭാഷകര്‍, വ്യവസായികള്‍ എന്നിവരടക്കമുള്ളവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍. ഇവരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് നീക്കം.
പകരം ഇപ്പോള്‍ ലഭിച്ച ഒരൊറ്റ പരാതി മാത്രം അന്വേഷിക്കാനാണ് നിര്‍ദ്ദേശം. ഈ കേസില്‍ പരാതിക്കാരിയുള്ളതും പണം കൈമാറിയതും കേസ് നിലനില്‍ക്കാന്‍ ഗുണം ചെയ്യുമെന്ന് പോലീസ് കരുതുന്നു. പോലീസ് അന്വേഷണത്തില്‍ ഇതിന്റെ വ്യാപ്തി സംസ്ഥാനമാകെ വ്യാപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
എന്നാല്‍ പരസ്പര സമ്മത്തോടെയാണ് പങ്കാളികളെ കൈമാറിയതെന്ന് മറ്റുള്ളവരും സ്ത്രീകളും ഉറച്ചു നിന്നാല്‍ കേസ് പൊളിയും. ഇതും പോലീസിനെ അലട്ടുന്നുണ്ട്. അന്വേഷണം വഴിമുട്ടാന്‍ കാരണം ഇതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, പൊലീസ് അന്വേഷണം മന്ദഗതിയിലായതോടെ ഗ്രൂപ്പുകള്‍ വീണ്ടും മീറ്റ് ദ പാര്‍ട്ടി സംഘടിക്കാനൊരുങ്ങുന്നതായി സൂചനയുണ്ട്.
Post Your Comments