Latest NewsNewsBusinessTechnology

പുതിയ ഡിസൈനിൽ ജിമെയിൽ: ജൂണിൽ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

ജനപ്രിയ ഇമെയില്‍ സൈറ്റായ ജിമെയിലില്‍ പുതിയൊരു ഡിസൈന്‍ കൊണ്ടുവരുന്നതായി ഗൂഗിള്‍. ഗൂഗിള്‍ വര്‍ക്ക്‌സ്‌പെയ്‌സിനായുള്ള കമ്പനിയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഡിസൈൻ അവതരിപ്പിക്കുന്നത്. ഇത് ഗൂഗിള്‍ ചാറ്റ്, മീറ്റ്, സ്‌പേസസ് എന്നിവയിലേക്ക് ജിമെയിലിനെ കൂടുതല്‍ അടുപ്പിക്കും.

2022 പകുതിയോടെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ‘ഇന്റഗ്രേറ്റഡ് വ്യൂ’ ലഭ്യമാകും. അതായത് പുതിയ ഡിസൈന്‍ ജൂണിനു മുമ്പായി ലഭിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിള്‍ വര്‍ക്ക്‌സ്‌പെയ്‌സ് ഉപയോക്താക്കള്‍ക്ക് ഫെബ്രുവരി 8 മുതല്‍ പുതിയ ‘ഇന്റഗ്രേറ്റഡ് വ്യൂ’ ഡിസൈന്‍ പരീക്ഷിക്കാമെന്ന് വർക്ക് സ്പേസ് ബ്ലോഗ് നിര്‍ദ്ദേശിക്കുന്നു.

Read Also:- അമിത വിയർപ്പിനെ അകറ്റാൻ!

ജിമെയിലില്‍ ചാറ്റ്, മീറ്റ്, സ്പെസ്സ് എന്നിവയ്ക്കായുള്ള ഒറ്റ സംയുക്ത ലേഔട്ടിന് പകരം മെയില്‍, ചാറ്റ്, സ്പെസ്സ്, മീറ്റ് എന്നിവയിലേക്ക് മാറാനുള്ള നാല് ബട്ടണുകള്‍ പുതിയതില്‍ ഉണ്ടാകും. ഉപയോക്താക്കള്‍ക്ക് ഒരേസമയം നാല് ബട്ടണുകളില്‍ ഒന്ന് മാത്രമേ വലുതായി കാണാനാകൂ. നോട്ടിഫിക്കേഷന്‍ ബബിളുകളുടെ സഹായത്തോടെ അവ അപ്ഡേറ്റ് ആയി നില്‍ക്കുമെന്നും ഗൂഗിള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button