കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി എത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ അവകാശ വാദങ്ങളുമായി രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദീലീപ് വിവരിക്കുന്ന ശബ്ദസന്ദേശം തന്റെ കൈയിലുണ്ടെന്നു പറഞ്ഞ ബാലചന്ദ്ര കുമാര്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും പറഞ്ഞു.
എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്നതിന്റെ വീഡിയോ താന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഒരാളെ തട്ടുമ്ബോള്‍ എങ്ങനെ തട്ടണം തെളിവല്ലാതിരിക്കണമെങ്കില്‍ എന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. അത് പുറത്തുവരുമ്ബോള്‍ ചിലരുടെ സംശയം മാറും. അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
‘തനിക്കെതിരെ ആരോപണം പറയുമ്ബോള്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ദീലീപ് അതുപുറത്തുവിടട്ടെ. താന്‍ നവംബര്‍ 25നാണ് പരാതിനല്‍കിയത്. ഡിസംബര്‍ 25ന് ഒരുമാധ്യമം വഴി വാര്‍ത്ത പുറത്തുവരുന്നു. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടത്. അതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. താന്‍ പൊലീസിന് നല്‍കിയ തെളിവുകള്‍ എന്താണെന്ന കാര്യം പോലും രാമന്‍പിള്ള വക്കീല്‍ മനസിലാക്കിയിട്ടില്ല. ഞാന്‍ ഹാജരാക്കേണ്ട തെളിവുകളെല്ലാം കൃത്യസമയത്ത് ഹാജരാക്കിയിട്ടുണ്ട്. അത് അറിയാതെയാണ് ഇപ്പോള്‍ പറയുന്നത് ‘- ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
സുഹൃത്താക്കളായപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞ പല കാര്യങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്തിട്ടുണ്ട്. അതൊന്നും താന്‍ എവിടെയും പറഞ്ഞിട്ടില്ല. താന്‍ അന്വേഷണസംഘത്തിന് കൈമാറിയ തെളിവുകളില്‍ പലതും പുറത്തുവന്നിട്ടില്ല. അക്കാര്യം താന്‍ പുറത്തുവിടുമെന്ന് പറഞ്ഞ ബാലചന്ദ്രന്‍ ദിലീപിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് താന്‍ തിരക്കഥയുണ്ടാക്കിയെന്നാണ് മറ്റുള്ളവർ പറയുന്നതെന്നും കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് പൊലീസ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന ആരോപണവുമായി ദിലീപ് ഹൈക്കോടതിയില്‍. വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന് വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ചോദിച്ചു ഏതു വിധേനയും തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപ് അറിയിച്ചു. ഹര്‍ജിയില്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെ്ഞ്ച് നാളെയും വാദം കേള്‍ക്കും.
കേസിലെ പ്രധാന തെളിവും ദിലീപിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ പൊലീസിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിനു കൈമാറിയ പെന്‍ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണ്. സംഭാഷണങ്ങളില്‍ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പൊലീസിനു കൈമാറിയിരിക്കുന്നതെന്നും ബി രാമന്‍ പിള്ള വാദിച്ചു.
Post Your Comments