കൊച്ചി: വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലാകില്ലെന്നു മെട്രോമാന്‍ ഇ.ശ്രീധരന്‍ പറയുന്നത് ആയുധമാക്കി സിപിഎം. സില്‍വര്‍ലൈന്‍ പദ്ധതിയോടുള്ള എതിര്‍പ്പില്‍ മാറ്റമില്ലെങ്കിലും വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈനിനു പകരമാകില്ലെന്നാണ് ശ്രീധരന്‍ വ്യക്തമാക്കുന്നത്. ഇത് ചര്‍ച്ചയാക്കാനാണ് സിപിഎം തീരുമാനം.
Read Also : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് സോഷ്യൽമീഡിയ കാമുകനൊപ്പം ഒളിച്ചോട്ടം: 30-കാരി പിടിയിൽ
ബജറ്റില്‍ രാജ്യത്തു 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി നിര്‍മ്മിക്കുമെന്നു പ്രഖ്യാപിച്ചതോടെ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി വന്ദേഭാരത് ട്രെയിന്‍ എത്തിപ്പോയെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂര്‍ എംപിയുമെല്ലാം പറയുന്നത്. ഇതിനിടെയാണ് ശ്രീധരന്റെ നിലപാട് വിശദീകരണം.
വേഗം കൂടിയ ലോക്കോമോട്ടീവുകളും കോച്ചുകളും ഇന്ത്യന്‍ റെയില്‍വേയില്‍ നേരത്തെ തന്നെയുണ്ടെങ്കിലും അവ ഓടിക്കാനാവശ്യമായ ട്രാക്കില്ലെന്നതാണു രാജ്യം നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ വേണമെന്ന നിലപാട് ആവര്‍ത്തിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ആലോചിക്കുന്നത്.
സില്‍വര്‍ലൈനില്‍ ഇരുദിശയിലും 37 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണു രേഖകളിലുള്ളത്. അങ്ങനെയെങ്കില്‍ വിരലിലെണ്ണാവുന്ന വന്ദേഭാരത് ട്രെയിനുകളെ അത്തരമൊരു പദ്ധതിയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. 3 വര്‍ഷം കൊണ്ടു 400 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്നതും ചോദ്യ ചിഹ്നമാണ്. പുതിയ ഡിസൈനിലുള്ള 2 വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മ്മാണമാണു ഇപ്പോള്‍ നടക്കുന്നത്.
Post Your Comments