Latest NewsNewsFood & CookeryLife StyleHealth & Fitness

എല്ലുകളുടെ ബലത്തിന് ഈ പഴങ്ങൾ കഴിക്കാം

എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണെന്ന് നമുക്കെല്ലാമറിയാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ എല്ലിന്റെ ആരോഗ്യം ദുര്‍ബലമാവുകയോ ക്ഷയിക്കുകയോ ചെയ്യാറുണ്ട്. അധികവും പ്രായമായവരിലാണ് ഈ പ്രശ്‌നം കാണപ്പെടുന്നത്. ചില അസുഖങ്ങളുടെ ഭാഗമായും ഇങ്ങനെ സംഭവിക്കാം.

ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യം ക്ഷയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡയറ്റില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരാം. ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യത്തിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ഓറഞ്ച്

കാത്സ്യത്തിന്റെയും വൈറ്റമിന്‍ ഡിയുടെയും മികച്ച സ്രോതസാണ് ഓറഞ്ച്. ഇവ രണ്ടും തന്നെ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ ഉപകരിക്കുന്ന ഘടകങ്ങളാണ്. പതിവായി ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് എല്ലുതേയ്മാനമുള്ളവര്‍ക്ക് വരെ ഗുണകരമാണ്.

നേന്ത്രപ്പഴം

ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന നേന്ത്രപ്പഴം എല്ലിനും പല്ലിനും ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായകമാകുന്നത്.

Read Also  :  ഭാഗ്യ പരീക്ഷണം ഇനി മീൻ കച്ചവടത്തിൽ: പുതിയ സംരംഭവുമായി ബിനോയ് കോടിയേരി

സ്‌ട്രോബെറി

എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കഴിക്കാവുന്നൊരു ‘ഫ്രൂട്ട്’ ആണ് സ്‌ട്രോബെറ. പൊതുവില്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള സ്‌ട്രോബെറിയില്‍ കാത്സ്യം, മാംഗനീസ്, പൊട്ടാസ്യം, വൈറ്റമിന്‍-കെ, വൈറ്റമിന്‍-സി എന്നിങ്ങനെയുള്ള അവശ്യഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button