ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ്. സമാജ് വാദി പാർട്ടി മത്സര ചിത്രത്തിലേ ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കായി പ്രവർത്തിക്കുകയും അവർക്ക് തൊഴിൽ നൽകുയും ചെയ്യേണ്ടതുണ്ട്. ദേശീയ പാർട്ടിയായതിനാലാണ് താൻ ബിജെപിയിൽ ചേർന്നത് രാജേശ്വർ സിംഗ് വ്യക്തമാക്കി. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം സേവനത്തിൽ നിന്ന് സ്വമേധയാ വിരമിച്ചത്. പൊതുസമൂഹത്തോടുള്ള സേവന ബോധവും ഹൃദയത്തിൽ രാജ്യത്തോടുള്ള അർപ്പണബോധവും നിരന്തരം അനുഭവപ്പെടുന്നുത് കൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിരമിക്കൽ പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞത്.
Read Also: രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പരാമര്‍ശം തള്ളി ബൈഡൻ അഡ്മിനിസ്ട്രേഷൻ
‘പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ഒരു ലോക ശക്തിയാക്കാനാണ് പ്രയത്നിക്കുന്നത്. ഈ ദൗത്യത്തിൽ താനും പങ്കാളിയാകുകയും രാഷ്ട്രനിർമ്മാണ പ്രക്രിയയ്ക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. അവസാന ശ്വാസം വരെ പൊതുസേവനത്തിന്റെ പാതയിൽ തുടരും’- രാജേശ്വർ സിംഗ് വ്യക്തമാക്കിയിരുന്നു.
Post Your Comments