Latest NewsNewsLife StyleHealth & Fitness

രാത്രിയിൽ ഉറക്കമില്ലേ?: വെറും രണ്ട് മിനുറ്റ് കൊണ്ട് പരിഹരിക്കാം

ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. പോഷകാഹാരവും പ്രധാന ഘടകമാണ്. പോഷകാഹാരക്കുറവ് ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഉറക്കത്തെയും ബാധിക്കും. നല്ല ഉറക്കം നല്ല ആരോഗ്യം നൽകും. കൃത്യസമയത്ത് ഉറങ്ങുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ നിങ്ങൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ഘട്ടം ഒന്ന്

ആദ്യഘട്ടത്തില്‍ മസിലുകളെല്ലാം അയച്ചിടാന്‍ ശ്രമിക്കണം. വളരെ പതിയെ ഓരോ മസിലുകളായി അയച്ചുവിടാം. കണ്ണിന് ചുറ്റുമുള്ള മസിലുകള്‍ വരെ അയയണം. എങ്കിലേ ഈ ഘട്ടം പൂര്‍ത്തിയാകൂ.

Read Also  :  നന്നായി പതപ്പിച്ച് കുളിപ്പിക്കും: നഗ്‌നത പ്രശ്‌നമല്ലാത്ത ടര്‍ക്കിയിലെ കുളിപ്പുരകള്‍, നല്ല വരുമാനം

ഘട്ടം രണ്ട്

ശ്വസനം നിയന്ത്രണത്തിലാക്കലാണ് രണ്ടാം ഘട്ടത്തില്‍ ചെയ്യേണ്ടത്. നന്നായി ശ്വാസമെടുത്ത് പുറത്തേക്ക് വിടുക. നെഞ്ച് വളരെ സുഖകരമായ രീതിയില്‍ ‘റിലാക്‌സ്ഡ്’ ആകും വരെ ഇത് തുടരുക.

Read Also  :  ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ ആ ഐപിഎൽ ടീമിൽ കളിക്കാനാണ് ആഗ്രഹം: ശ്രീശാന്ത്

ഘട്ടം മൂന്ന്

ചിന്തകളില്‍ നിന്ന് പരമാവധി മനസ്സിനെ മുക്തമാക്കണം. ഇതിന് ഒരു എളുപ്പവഴിയുണ്ട്. നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലത്ത് സമാധാനത്തോടെ കിടക്കുകയാണെന്ന് സങ്കല്‍പിക്കണം. എന്തെങ്കിലും ചിന്തകള്‍ മനസ്സില്‍ വന്നാലും ചിന്തിക്കരുത്.. ചിന്തിക്കരുത്… എന്ന വാക്ക് ആവര്‍ത്തിച്ച് സ്വയം പറഞ്ഞുനോക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button