തിരുവനന്തപുരം :ലോകായുക്ത നിയമഭേദഗതിയുടെ പ്രാധാന്യം മനസിലാക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്ച സംഭവിച്ചുവെന്ന് സി.പി.ഐ വിലയിരുത്തൽ. ഓർഡിനൻസ് ആദ്യം മാറ്റിവെച്ചത് സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാത്തതിലുള്ള അതൃപ്തി പാര്‍ട്ടി നേതൃത്വം മന്ത്രിമാരെ അറിയിച്ചതായാണ് സൂചന. വ്യാഴാഴ്ച ചേരുന്ന പാര്‍ട്ടി നിര്‍വാഹസമിതിയില്‍ മന്ത്രിമാര്‍ക്കുണ്ടായ വീഴ്ച സിപിഐ ചര്‍ച്ച ചെയ്യും.
അതേസമയം, ലോകായുക്ത നിയമഭേദഗതിയില്‍ ഗവർണർ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാര്‍ വേഗത്തില്‍ മറുപടി നല്‍കും. നിലവിലെ ലോകായുക്ത നിയമം ഭരണഘടനവിരുദ്ധമാണെന്ന നിലപാട് ഗവർണർക്ക് മുന്നില്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. വിശദീകരണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഗവർണർ ഓര്‍ഡനന്‍സ് തിരിച്ചയച്ചേക്കും.
വിവാദമായ ലോകായുക്ത നിയമഭേദഗതിയില്‍ നിയമോപദേശം തേടിയ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം കൂടി തേടിയതോടെ ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉടനെ ഒപ്പ് വെയ്ക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഗവർണർ കഴിഞ്ഞ ദിവസം ചോദിച്ച വിശദീകരണത്തിന് സര്‍ക്കാരിന്‍റെ മറുപടി വേഗത്തിലുണ്ടാകുമെന്നാണ് സൂചന. നിലവിലെ നിയമത്തിലെ ഭരണഘടന വിരുദ്ധതയില്‍ ഊന്നിയുള്ള മറുപടിയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കുക.
Post Your Comments