News

ടിയാനൻമെൻ സ്ക്വയർ ദുരന്തം : അവസാന സ്മാരകവും നീക്കം ചെയ്ത് ചൈന

ഹോങ്കോങ്: ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ അവസാന സ്മാരകവും നീക്കം ചെയ്ത് ചൈന. ഹോങ്കോങ് സർവ്വകലാശാലയിൽ സ്ഥിതിചെയ്തിരുന്ന അവസാനത്തെ പൊതുസ്മാരകവും ഇന്നലെ ചൈനീസ് സർക്കാർ നീക്കം ചെയ്തു.

1989-ൽ, ബീജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ, ജനാധിപത്യവാദികളും ചൈനീസ് പട്ടാളക്കാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. ജനാധിപത്യഭരണം ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടത്തിയ കോളേജ് വിദ്യാർത്ഥികളായിരുന്നു കൊല്ലപ്പെട്ടവർ മുഴുവൻ. വിദ്യാർഥികളുടെ ശരീരത്തിലൂടെ, സൈനികർ പാറ്റൺ ടാങ്കുകൾ കയറ്റി ഇറക്കുകയായിരുന്നു എന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

ലോക മനസാക്ഷിയെ ഞെട്ടിച്ച ആ കൂട്ടക്കൊലയുടെ വിശദവിവരങ്ങൾ ചൈനീസ് സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എങ്കിലും, ആ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് ചൈനയിൽ നിലനിന്നിരുന്ന സ്മാരകങ്ങൾ കഴിഞ്ഞ മാസം മുതൽ സർക്കാർ തകർത്തു തുടങ്ങി. ഹോങ്കോങ് സർവകലാശാലയുടെ ഉള്ളിൽ നിർമ്മിക്കപ്പെട്ടിരുന്ന ‘പില്ലർ ഓഫ് ഷെയിം’ എന്ന വിഖ്യാത ശില്പം അടക്കം ചൈനീസ് സർക്കാർ രാത്രിയിൽ പിഴുതുമാറ്റി കൊണ്ടു പോയി. ബാക്കിയുണ്ടായിരുന്ന സ്മാരകങ്ങളിൽ അവസാനത്തേതാണ് ഇന്നലെ നീക്കം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button