ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു ബ്ലീച്ചിങ് ഏജന്റാണ് ഉരുളക്കിഴങ്ങ്.
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍, കുഴികള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസ് മുഖം തിളക്കമുള്ളതാക്കാനും സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്ക് തയ്യാറാക്കാം.
Read Also : കോവിഡ് മൂന്നാം തരംഗം: രോഗം ഭേദമായവരിൽ വിവിധ ചർമ്മ, സന്ധി രോഗങ്ങൾ ബാധിക്കുന്നതായി ആരോഗ്യവിദഗ്ധർ
ആദ്യം കുറച്ച് അരിമാവ് എടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് നീര് ചേര്‍ക്കുക. അതിലേക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ നാരങ്ങാനീരിന് പകരം തേന്‍ ചേര്‍ക്കുന്നതാണ് നല്ലത്. ശേഷം ഈ മിശ്രിതത്തിലേക്ക് കുറച്ച് റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഈ ഫേസ്പാക്ക് ഇടുന്നത് നല്ലതാണ്.
ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു മുഖത്ത് പുരട്ടുന്നതും മുഖം തിളങ്ങാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് ഇടിച്ച് നീരാക്കി അത് ഗ്രീന്‍ ടീയുമായി ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ പാടുകള്‍ മാറ്റാൻ ഉത്തമം ആണ്.
Post Your Comments