പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടാ നേതാവ് പല്ലന് ഷൈജു. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പഴയ കൊട്ടേഷന്‍ ഗുണ്ടാസംഘം നേതാവായിരുന്ന ഇയാൾ കൂട്ടുകാര്‍ക്കൊപ്പം പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. ‘ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്ക്കാന് പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ. തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന് ഷൈജൂന് നന്നായറിയാം’ എന്നാണ് ഭീഷണി.
read also: നായകൻ്റെ അമ്മയ്ക്ക് ഗർഭം ധരിക്കാൻ പാടില്ലേ?
വീഡിയോയിൽ ഇയാൾ പറയുന്നത് ഇങ്ങനെ.. ‘ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്ക്കാന് പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ. തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന് ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവര്ക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്സ് ബ്രോ..
(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയില്‍ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലന് ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാന്‍ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവന് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. വേണമെങ്കില്‍ ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ ഞാന്‍ പോകും..’
കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷൈജുവിന്റെ പേരിൽ പല പോലീസ് സ്റ്റേഷനിലും കേസുകൾ നിലനിൽക്കുന്നുണ്ട്.
Post Your Comments