ഹനുമാനു സിന്ദൂര സമര്‍പ്പണം പ്രധാനമാണ്. ദേവന്റെ പ്രത്യേക അനുഗ്രഹം ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചകള്‍ പ്രധാനമായതിനാല്‍ അന്ന് സിന്ദൂരമര്‍പ്പിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതയാത്രയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ മാറുമെന്നും കടബാധ്യതകള്‍ മാറുമെന്നും ആരോഗ്യം ലഭിക്കുമെന്നും വിശ്വസിക്കുന്നു. അര്‍പ്പിക്കുന്ന സിന്ദൂരം വെറ്റിലയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം, സ്ത്രീകള്‍ സിന്ദൂരം അര്‍പ്പിക്കാന്‍ പാടില്ല. പകരം ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്.
ജീവിതത്തിലെ പ്രാരാബ്ധങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും രക്ഷകിട്ടുവാനായി ഹനുമാന് ഏറ്റവും പ്രിയപ്പെട്ട ശ്രീരാമന്റെ നാമം വെറ്റിലയില്‍ സിന്ദൂരം കൊണ്ടെഴുതി അര്‍പ്പിക്കുന്നത് ഉത്തമമായാണ് കരുതുന്നത്.സിന്ദൂരവും മല്ലിപ്പൂ എണ്ണയും കൂടി ഹനുമാന് മുന്നില്‍ നിവേദിക്കുന്നതിലൂടെ ശത്രുക്കളകലുകയും, കാഴ്ച ശക്തി വര്‍ദ്ധിക്കുകയും ചെയ്യുമെന്നും വിശ്വാസമുണ്ട്.
ഹനുമാന്റെ ഇഷ്ട ഭക്ഷണമായി കരുതുന്ന ഒന്നാണ് ലഡു. അതുപോലെതന്നെ ഹനുമാന്റെ ഒരു ഇഷ്ട നിവേദ്യമാണ് തുളസി. എല്ലാ ചൊവ്വാഴ്ചകളിലും ഹനുമാനു മുന്നില്‍ തുളസിമാലയും ലഡ്ഡുവും അര്‍പ്പിക്കുന്നതും അത് കഴിക്കുന്നതും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതും ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ അര്‍പ്പിക്കുന്ന തുളസിമാലയിലെ ഒരു തുളസിയില കഴിച്ചാല്‍ ആരോഗ്യം നന്നാവുകയും രോഗശാന്തിയുണ്ടാവുകയും ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു.
ശ്രീറാം എന്നെഴുതിയ ത്രികോണാകൃതിയിലുള്ള ചുവന്ന കൊടി, ചൊവ്വാഴ്ചകളില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ അര്‍പ്പിക്കുകഴി സമ്പത്ത് വര്‍ദ്ധിക്കുമെന്നും സ്വത്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും വിശ്വസിക്കുന്നു. വാഹനത്തില്‍ ഇത് വച്ചാല്‍ വാഹനം അപകടത്തില്‍ പെടാതെ സുരക്ഷിതമായിരിക്കും എന്നും വിശ്വസിക്കുന്നു.
Post Your Comments