![](/wp-content/uploads/2022/01/pina.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച കേരളത്തിലേയ്ക്ക് മടങ്ങിയെത്തില്ലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയിലെ മാറ്റമാണ് മടങ്ങിവരവ് നീണ്ടതെന്നാണ് സൂചന. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ അദ്ദേഹം ശനിയാഴ്ച അമേരിക്കയില്‍ നിന്ന് ദുബായിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read Also : ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നത്: സർക്കാരിനെതിരെ കെസിബിസി
തുടര്‍ന്ന് ഒരാഴ്ച അദ്ദേഹം യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. എന്നാല്‍ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ജനുവരി 15 നാണ് അദ്ദേഹം കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് തിരിച്ചത്.ഭാര്യ കമലയും അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തെ യാത്രയില്‍ അനുഗമിച്ചിരുന്നു.
അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയിരുന്നത്. ഭരണ ചുമതല മറ്റാര്‍ക്കും നല്‍കാതെ അദ്ദേഹം ഓണ്‍ലൈന്‍ വഴി കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു.
Post Your Comments