Latest NewsInternational

ഹൂതി ഭീകരാക്രമണം : യുഎഇയിലുള്ളവരെ സുരക്ഷിതരാക്കാനുള്ള നടപടിയുമായി മുന്നോട്ടെന്ന് യുഎഇ

ദുബായ്: രാജ്യത്തെ പൗരന്മാരെയും മറ്റ് താമസക്കാരെയും സുരക്ഷിതരാക്കാനുള്ള നടപടിയുമായി യുഎഇ മുന്നോട്ട് തന്നെയെന്ന് ഐക്യരാഷ്‌ട്രസഭ. രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇയ്‌ക്ക് അവകാശമുണ്ടെന്നും യുഎഇയിൽ ഉള്ളവരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ഇല്ലെന്നും ഐക്യരാഷ്‌ട്രസഭയുടെ യുഎഇ സ്ഥിരം സെക്രട്ടറി ലെന നുസൈബ വ്യക്തമാക്കി. ഹൂതി ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ.

യുഎഇ പൗരന്മാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് ഹൂതി ഭീകരർ ആക്രമണം നടത്തിയതെന്ന് വിശദമാക്കിയ ലെന നുസൈബ, 192 യുഎൻ അംഗരാജ്യങ്ങളിലെ 80 ലക്ഷം ജനങ്ങൾ ഉൾപ്പെടുന്ന സമൂഹം കൂടിയാണ് യുഎഇയിൽ താമസിക്കുന്നതെന്നും അവരുടെ സുരക്ഷയിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നും കൂട്ടിച്ചേർത്തു. ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിലും വിവിധ അന്താരാഷ്‌ട്ര സംഘടനകളും ലോകരാജ്യങ്ങളും അബുദാബിയിലെ ഹൂതി ഭീകരാക്രമണത്തെ നേരത്തെ അപലപിച്ചിരുന്നു.

“ഹൂതി ഭീകരർ, ജനവാസ മേഖലകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാനാകില്ല. അന്താരാഷ്‌ട്ര നിയമത്തിനും രാജ്യ സുരക്ഷക്കും നേരെയുള്ള കടന്നു കയറ്റമാണ് അത്. അറബ് സഖ്യസേന ഹൂതി മേഖലകളിൽ നടത്തിയ പ്രത്യാക്രമണം പ്രതികാര നടപടിയായിരുന്നില്ല മറിച്ച് സ്വയംഭരണാധികാരമുള്ള രാജ്യം നടത്തിയ ചെറുത്തു നിൽപ്പായിരുന്നു അത്”, ലെന വിശദമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button