
ഹെന്ന തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും മുടി വളര്‍ച്ചയെ സഹായിക്കും. മുടി വരണ്ടുപോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. വരണ്ട മുടിയുള്ളവര്‍ക്കു പറ്റിയ മാര്‍ഗമാണിത്.
മുട്ട മുടിയെ സഹായിക്കുന്ന ഒന്നാണ്. മുട്ടവെള്ള മുടിയില്‍ തേയ്ക്കാം. ഇതും തൈരും കലര്‍ത്തി തേയ്ക്കാം. ഇതെല്ലാം മുടി വളരാന്‍ നല്ലതാണ്. ഹെന്നയില്‍ മുട്ട കലര്‍ത്തുന്നതും മുടി വളരാന്‍ ഏറെ നല്ലതാണ്.
അരകപ്പ് ഹെന്ന പൗഡര്‍, 2 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി, കാല്‍കപ്പ് ചെറുചൂടുവെള്ളംഎന്നിവ കലര്‍ത്തുക. ഇത് 12 മണിക്കൂര്‍ വയ്ക്കുക. പിന്നീട് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് രണ്ടു മണിക്കൂര്‍ നേരം വച്ചിരിയ്ക്കുക. പിന്നീട് ഷാംപൂ ചെയ്തു കഴുകാം. മുടി വളരാനും മുടിയ്ക്കു കറുപ്പു നല്‍കാനും ഇത് നല്ലതാണ്.
സവാളയുടെ നീരും മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതു പല രീതിയിലും ഉപയോഗിയ്ക്കാം. സവാളയുടെ നീരു തനിയെ തലയില്‍ പുരട്ടാം. ഇതും വെളിച്ചെണ്ണ ചൂടാക്കിയതും ചേര്‍ത്തും ഉപയോഗിയ്ക്കാം.
Post Your Comments