കൊച്ചി : സിപിഎമ്മിനെ എതിർക്കുകയും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ സിപിഎമ്മിൽ ചേർന്നു. സിപിഎം 23-ാം പാർട്ടി കോൺഗ്രസിന്റെ തളിപ്പറമ്പ് ഏരിയ സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റാണ് സുരേഷ്. സിപിഎം രാഷ്ട്രീയത്തിൽ നിന്നും ഒരിക്കലും അകന്നിരുന്നില്ലെന്നും സുരേഷ് പറഞ്ഞു .
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടപ്പാക്കിയ ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുന്നതിനെതിരെ ആയിരുന്നു തങ്ങളുടെ സമരമെന്നും സിപിഎമ്മിനെതിരെ ആയിരുന്നില്ലെന്നും സുരേഷ് പറഞ്ഞു. അതുകൊണ്ട് തന്നെ പാർട്ടിയിൽ നിന്നും ഒരിക്കലും അകന്നിരുന്നില്ല. പരിസ്ഥിതി ആശങ്കകൾ മാത്രമാണ് സമരത്തിലൂടെ ഉയർത്തിക്കാട്ടിയത്. സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിൽ ഉപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കാൻ സാധിച്ചുവെന്നും സുരേഷ് വ്യക്തമാക്കി.
Read Also : കേരളം ആവിഷ്കരിച്ചിരിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയ തന്ത്രം, പിന്തുണ തേടി മുഖ്യമന്ത്രി
ഒരിക്കലും വികസനത്തിന് എതിരല്ലെന്നും വികസനം നാടിന് ആവശ്യമാണെന്നും സുരേഷ് പറഞ്ഞു. ദേശീയപാത വികസനവും കെ-റെയിൽ പോലെയുള്ള പദ്ധതികളും നാടിന് ആവശ്യമാണ്. വേഗമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുരേഷ് പറഞ്ഞു.
Post Your Comments