ആരോഗ്യത്തിന് ഏറെ സുഖപ്രദമായ ഒന്നാണ് ഇഞ്ചിച്ചായ. ദഹനക്കുറവ്, എരിച്ചിൽ, മൈഗ്രെയിൻ, ഛർദ്ദി, അതിസാരം തുടങ്ങി പല രോഗങ്ങൾക്കും ഇഞ്ചിച്ചായ അഥവാ ജിഞ്ചർ ടീ ഉത്തമമാണ്.
തേയില ചേർത്തോ ചേർക്കാതെയോ ജിഞ്ചർ ടീ തയ്യാറാക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുലവണങ്ങൾ, അമിനോ ആസിഡുകൾ എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് തടയാനും ഇഞ്ചിക്ക് ഗുണമുണ്ട്.
ആർത്തവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന കഠിനമായ വയറുവേദനയ്ക്കും ജിഞ്ചർ ടീ നല്ലതാണ്. തേൻ ചേർത്ത് ജിഞ്ചർ ടീ കുടിക്കുന്നതാണ് നല്ലത്. ഇത് വേദന കുറയാനും പേശികൾ അയയാനും സഹായിക്കും. എന്നാൽ ഇഞ്ചിയുടെ അമിത ഉപയോഗം ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും, വായിലെ അസ്വസ്ഥത, അതിസാരം, ഛർദ്ദി, നെഞ്ചെരിച്ചിൽ എന്നിവയ്ക്കും കാരണമാകും. അതേപോലെ അമിതമായ ഉപയോഗം ശരീരത്തില് ആസിഡ് വർദ്ധിക്കാനും അസിഡിറ്റിക്കും കാരണമാകും.
Post Your Comments