ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികടന്നുള്ള ഒരു നുഴഞ്ഞുകയറ്റവും ഇനി അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്കി അതിര്‍ത്തി രക്ഷാ സേന. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭീകരര്‍ നിര്‍മ്മിക്കുന്ന എല്ലാ തുരങ്കങ്ങളും കണ്ടെത്തി നശിപ്പിക്കാനുള്ള പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായി ബി.എസ്.എഫ് മേധാവി അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായ സൈനിക പരിശീലനങ്ങളും പരിപാടികളും വിശദീകരിക്കാന്‍ വിളിച്ച പ്രത്യേക പരിപാടിയിലാണ് ഐ.ജി ഹി.കെ. ബൂറ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്.
Read Also : കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 2 ഡോസ് വാക്സിന് സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ ബാധകമല്ല: സൗദി
ശൈത്യകാലത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ഭീകരര്‍ ശ്രമിക്കാറുണ്ട്.അതിനായി അധികമാരുടേയും ശ്രദ്ധ എത്താത്ത വനപ്രദേശങ്ങളിലൂടേയും പാറക്കെട്ടുകള്‍ ക്കിടയിലൂടേയും തുരങ്കങ്ങളുണ്ടാക്കുന്നതാണ് ഭീകരരുടെ രീതി. പാക് സൈന്യത്തിന്റെ സഹായത്താലാണ് അതിര്‍ത്തിയിലെ ഭീകര പരിശീലന കേന്ദ്രങ്ങളില്‍ നിന്നും നിശ്ചിത ദൂരങ്ങളില്‍ ആരംഭിക്കുന്ന തുരങ്കങ്ങള്‍ നിര്‍മ്മിക്കാറ്. സമീപകാലത്ത് നിരവധി തുരങ്കങ്ങള്‍ സൈന്യം കണ്ടെത്തി തകര്‍ത്തിരുന്നുവെന്നും ബൂറ വിശദീകരിച്ചു.
തുരങ്കങ്ങള്‍ വഴി അതിര്‍ത്തിയിലേക്ക് ആയുധങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും മയക്കുമരുന്നും കടത്തുന്നതും ഭീകരരുടെ രീതിയാണ്. ഡ്രോണുകള്‍ കണ്ടെത്തി നശിപ്പിക്കുന്നതില്‍ സൈന്യം വലിയ തോതില്‍ വിജയിച്ചതോടെ ഇനി തുരങ്കമായിരിക്കും ഭീകരരുടെ ഏക ആശ്രയമെന്നാണ് ബി.എസ്. മേധാവി നല്കുന്ന സൂചന.
Post Your Comments