KeralaLatest NewsNews

ധീരജിന്‍റെ കൊലപാതകം: പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ്

കഞ്ഞുക്കുഴി പഞ്ചായത്തംഗം കൂടിയായ സോയിമോൻ സണ്ണി ഒഴികെയുള്ള അഞ്ച് പ്രതികളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.

പൈനാവ്: ഇടുക്കി എൻജിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നുള്ള പോലീസിന്‍റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി നിഖിൽ പൈലി, നാലാം പ്രതി നിതിൻ ലൂക്കോസ്, ആറാം പ്രതി സോയിമോൻ സണ്ണി എന്നിവരെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഞ്ഞുക്കുഴി പഞ്ചായത്തംഗം കൂടിയായ സോയിമോൻ സണ്ണി ഒഴികെയുള്ള അഞ്ച് പ്രതികളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ കേസിലെ പ്രധാന തെളിവായ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.

Read Also: ആ പൊലീസുകാരനെ എനിക്കറിയാം, അയാളൊരു സംഘിയല്ല’; കുറിപ്പ്​ വൈറൽ

മെറ്റൽ ഡിറ്റക്ടറും കാന്തവുമൊക്കെ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. കത്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കത്തി ഉപേക്ഷിച്ചപ്പോൾ നിഖിൽ പൈലിക്ക് ഒപ്പം വാഹവത്തിൽ ഉണ്ടായിരുന്ന നിതിനേയും സോയിമോനെയും കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പ് നടത്താൻ പോലീസിൻറെ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button