Latest NewsIndia

12 കിലോമീറ്റർ മലകയറി, ശൈത്യക്കാറ്റിനെ നേരിട്ട് വാക്സിൻ നൽകാനെത്തും : കശ്മീരിലെ ഉൾഗ്രാമത്തിലെ ആരോഗ്യ പ്രവർത്തകരുടെ കഥ

കശ്‍മീർ: ദുർഘടമായ പാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് മലമുകളിലുള്ള ഗ്രാമത്തിൽ വാക്സിൻ നല്കാനെത്തുന്ന ആരോഗ്യപ്രവർത്തകരുടെ കഥ വാർത്തയാകുന്നു. കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളിൽ എഴുന്നൂറോളം ഡോസുകൾ ആണ് ഈ മേഖലയിൽ വിതരണം ചെയ്തത്.

ഗുറെസ് താഴ്‌വരയിലുള്ള ഗ്രാമത്തിൽ,15-18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരോഗ്യപ്രവർത്തകർ എത്തുന്നത് 12 കിലോമീറ്റർ കാൽനടയായി മഞ്ഞുമലകളും താണ്ടിയാണ്. കിടുകിടാ വിറപ്പിക്കുന്ന ഹിമക്കാറ്റും മഞ്ഞു മൂടി കിടക്കുന്നതിലൂടെ വഴിയുണ്ടാക്കിയും മാത്രമേ ഗുറെസ് താഴ്‌വരയിലുള്ള ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കൂ. മിക്കപ്പോഴും പൂജ്യത്തിനു താഴെയായിരിക്കും ഇവിടത്തെ താപനില.

‘നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള, തികച്ചും ഒറ്റപ്പെട്ട ഗ്രാമങ്ങളിലാണ് ഞങ്ങളുടെ സംഘം കുത്തിവെപ്പ് നൽകാൻ പോകുന്നത്. എട്ടു മണിക്കൂറോളം സമയമെടുത്താണ് 10 മുതൽ 12 കിലോമീറ്റർ ഞങ്ങൾ സഞ്ചരിക്കുക. വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ കാൽനടയായി പോകുക മാത്രമേ രക്ഷയുള്ളൂ. ജനങ്ങളെ വൈറസിൽ നിന്നും അകറ്റി നിർത്താൻ എത്രയൊക്കെ ബുദ്ധിമുട്ടുകൾ സഹിച്ചായാലും ഞങ്ങൾ ഡ്യൂട്ടിക്ക് ചെല്ലും’ ഒരു ആരോഗ്യ പ്രവർത്തകൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button