നടൻ മമ്മൂട്ടിക്ക് സി പി എം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ കോവിഡ് വന്നതെന്ന് ചോദിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. സിപിഎം സംസ്ഥാന സെക്രട്ടറിയല്ലേ, ആ നിലവാരത്തിന് ചേരുന്ന ചോദ്യം തന്നെയാണ് ചോദിച്ചതെന്ന് പരിഹസിച്ച വി ടി ബൽറാം, ‘ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം’ എന്നും തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:യുഎഇയിൽ കൊടുംതണുപ്പ്: താപനില ഇനിയും കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അതേസമയം, സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് കോവിഡ് വരുന്നതെങ്കിൽ മമ്മൂട്ടി ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് കോവിഡ് ബാധിച്ചതെന്ന് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഇന്ന് ചോദിച്ചത്. സി.പി.എം സമ്മേളനത്തിന് വേണ്ടി കോവിഡ് മാനദണ്ഡങ്ങൾ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങൾ. പ്രവർത്തകരെ രോഗികളാക്കുന്ന സമീപനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ല. പാർട്ടിക്കാർക്ക് മാത്രമല്ല രോഗം ബാധിക്കുക. പ്രതിപക്ഷനേതാവിനെപ്പോലെ ആദരണീയരായ പദവിയിലുള്ളവർ ഇത്തരം പ്രസ്താവനകൾ നടത്തരുത്. കേരളത്തിൽ ചൂടായതിനാൽ കോവിഡ് വരികയേയില്ല എന്നു പറഞ്ഞയാളാണ് കെ. മുരളീധരൻ. അദ്ദേഹമാണിപ്പോൾ കോവിഡ് വ്യാപനത്തെക്കുറിച്ച് പറയുന്നത്. ഞായറാഴ്ച സമ്മേളനം നടത്തണമോയെന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും’, കോടിയേരി പറഞ്ഞു.
Post Your Comments