Latest NewsKeralaNews

സമരം ചെയ്യുന്നത് പതിനായിരങ്ങൾക്ക് വേണ്ടി, അക്രമിക്കുന്നത് ഭീരുക്കൾ: റിജിൽ മാക്കുറ്റി

കണ്ണൂർ : സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം -ഡിവൈ.എഫ്​ഐ പ്രവർത്തകർ കായികമായി നേരിട്ട സംഭവത്തിൽ പ്രതികരണവുമായി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. സിൽവർ ലൈൻ വന്നാൽ തന്റെ വീടോ കുടുംബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങൾ

കുറിപ്പിന്റെപൂർണരൂപം :

എൻ്റെ വീടോ എൻ്റെ കുടുബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ല. കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. DYFI ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലും പിറകോട്ടില്ല. ഇത് KPCC പ്രസിഡൻ്റും പ്രതിപക്ഷനേതാവും UDF ഉം പ്രഖ്യാപിച്ച സമരമാണ്. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികൾക്ക് ആണ്. അതു കൊണ്ട് തന്നെ എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്.
അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്.

Read Also  :  ഫ്രിഡ്ജില്‍ മാംസം എത്രനാള്‍ കേടുകൂടാതെ ഇരിക്കും ?

ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്.
അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ
അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ UAPA പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്.

ഇതാണ് ചുവപ്പ് നരച്ചാൽ കാവി.

shortlink

Related Articles

Post Your Comments

Related Articles


Back to top button