കാസര്‍കോട് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് ഹർജി സമർപ്പിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടത്താൻ വേണ്ടിയാണ് ഉത്തരവ് പിൻവലിച്ചതെന്നും ഹർജിയിൽ പറയുന്നു.
ഇന്നലെയാണ് കാസർകോട് ജില്ലയിൽ പൊതുപരിപാടികൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കളക്ടർ പുറത്തിറക്കിയത്. കല്യാണം മരണാനന്തര ചടങ്ങുകൾ പോലുള്ള പൊതുചടങ്ങുകൾക്ക് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നും പൊതു പരിപാടികൾ സംഘടിപ്പിക്കരുത് എന്നുമാണ് നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ രണ്ട് മണിക്കൂറുകൾക്കകം അത് പിൻവലിക്കുകയായിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു.
Read Also : ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍
സിപിഎം ജില്ലാ സമ്മേളനം ഇന്ന് നടക്കുന്നതിനാൽ സർക്കാർ സമ്മർദ്ദം കാരണം നിയന്ത്രണം റദ്ദാക്കിയെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് അവകാശപ്പെട്ട് കൊണ്ട് ജില്ലാ കളക്ടർ രംഗത്തെത്തി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചതെന്നും തന്റെ മേൽ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും കളക്ടർ പറഞ്ഞു. സാധാരണക്കാരെ ഓര്‍ത്താണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതെന്നും കളക്ടർ വ്യക്തമാക്കി.
Post Your Comments