ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്.
മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം. ചൂര, തെരണ്ടി എന്നിവയില്‍ മെര്‍ക്കുറി ധാരാളം അടങ്ങിയിട്ടുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഇവ കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം മയോണൈസ്, ഐസിങ് കേക്കുകള്‍, പാതി വേവിച്ച മുട്ട ചേര്‍ന്ന ഐസ്‌ക്രീം എന്നിവയും ഈ കാലഘട്ടത്തില്‍ ഒഴിവാക്കേണ്ടതാണ്.
Read Also : മൂന്ന് കോവിഡ് പിസിആർ പരിശോധനാ കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകി ദുബായ്
കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. മുളപ്പിച്ച പയര്‍ വിഭവങ്ങള്‍ നല്ലതുതന്നെ പക്ഷേ അത് ഗര്‍ഭിണികള്‍ ഒഴിവാക്കുക. സാല്‍മോണല്ല ബാക്ടീരിയ ചിലപ്പോള്‍ ഇവയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ കു്ഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കും. മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ ഇവ കഴിക്കുന്നത് നല്ലതല്ല. കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്‌സ് എന്നിവ ഇതില്‍ അമിതമായ അളവിലാണ്.
പാക്കറ്റ് ജ്യൂസില്‍ കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്‌സ് എല്ലാം ആവശ്യം പോലെ ഉണ്ടാകും അതിനാല്‍ ഇതും ഒഴിവാക്കുക. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ദോഷകരമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഈ കാലഘട്ടത്തില്‍ മദ്യം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
Post Your Comments