
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ അടിയിലും പുരട്ടാം. പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നത്, എണ്ണ ഇല്ലെങ്കിൽ പോലും വെറുതെ മസ്സാജ് ചെയ്യുന്നത് പല ആരോഗ്യ ഗുണങ്ങളും നൽകുന്നു.
➢ പിരീഡ് സമയത്തെ അസ്വസ്ഥതകള്‍ വളരെയധികം കുറയ്ക്കാനും ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഫൂട്ട് മസാജ് സഹായിക്കും. പിരീഡ് സമയത്തെ അസഹനീയമായ വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ കാല്പാദങ്ങളില്‍ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് നല്ലതാണ്.
➢ ശരീരത്തില്‍ രക്തയോട്ടം വർദ്ധിപ്പിക്കാൻ പാദങ്ങള്‍ മസാജ് ചെയ്യുന്നത് വളരെയധികം സഹായിക്കും. പാദങ്ങളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം ഇല്ലാതാക്കി സുഖകരമായ അവസ്ഥ നല്‍കാനും ഇത് സഹായിക്കും.
➢ വലിയ അളവില്‍ രക്തസമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവര്‍ക്ക് ഏറെ സഹായകമായ ഒരു രീതിയാണ് കാല്പാദങ്ങളില്‍ മസാജ് ചെയ്യുന്നത്. പതിവായി 10 മിനിറ്റ് നേരം കാല്പാദങ്ങളില്‍ മികച്ച മസാജ് നല്‍കി നോക്കൂ, രക്ത സമ്മര്‍ദ്ദം കുറഞ്ഞുകൊണ്ട് സുഖകരമായ അവസ്ഥ അനുഭവിച്ചറിയാന്‍ സാധിക്കും.
➢ ഫൂട്ട് മസാജ് ചെയ്യുന്നത് പേശികളുടെ ബലം വർദ്ധിപ്പിക്കാനും ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും വളരെയധികം സഹായിക്കും. കൂടാതെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനാല്‍ പോസിറ്റിവ് അനുഭവം ഉണ്ടാകുകയും ചെയ്യും. മാനസികവും ശാരീരികവുമായ നിരവധി നേട്ടങ്ങള്‍ നല്‍കുന്നതിനാല്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഇത് ഏറെ സഹായകമാണ്.
➢ സാധാരണയായി ഗര്‍ഭകാലത്തിന്റെ അവസാനത്തെ 3 മാസങ്ങളില്‍ കാലുകളില്‍ നീര് കെട്ടി നില്‍ക്കുന്ന അവസ്ഥ അനുഭവപ്പെടാറുണ്ട്. ഇത് വേദനയ്ക്ക് കാരണമാകുകയും ചെയ്യും. കണങ്കാലിലും കാല്‍ പാദങ്ങളിലുമാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്. പതിവായി ഫൂട്ട് മസാജ് ചെയ്യുകയും ശരിയായ വിശ്രമത്തിനായി സമയം കണ്ടെത്തുകയും ചെയ്‌താല്‍ നീര് ഒഴിവാക്കാന്‍ കഴിയും.
Post Your Comments