Latest NewsNewsBeauty & StyleLife StyleHealth & Fitness

ഉപ്പൂറ്റി മൃദുവാക്കാൻ

പാദങ്ങൾ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ എങ്ങനെ ശുചിയായി സൂക്ഷിക്കാം. വീട്ടിൽ തന്നെ അതിനുള്ള മാർ​ഗങ്ങളുണ്ട്. അവ എന്തെന്ന് നോക്കാം

പാദങ്ങൾ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ എങ്ങനെ ശുചിയായി സൂക്ഷിക്കാം. വീട്ടിൽ തന്നെ അതിനുള്ള മാർ​ഗങ്ങളുണ്ട്. അവ എന്തെന്ന് നോക്കാം.

പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കാൽ വിണ്ടുകീറൽ. ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേര്‍ത്ത് കാലിലെ വിണ്ടു കീറിയ ഭാഗത്ത് പുരട്ടുക.

ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്‍ മാറിക്കിട്ടാന്‍ തുല്യ അളവില്‍ നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ മതി. ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുത്ത് ഇതില്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടിയാല്‍ പാദത്തിലെ വിണ്ടുകീറല്‍ മാറിക്കിട്ടും.

Read Also : ‘കിളികൾക്ക് എങ്ങോട്ട് വേണേലും പറക്കാമല്ലോ’: സിപിഎം യോഗത്തിൽ പങ്കെടുത്ത വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന് പരിഹാസം

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്​പൂൺ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.

ചൂടുവെളളത്തില്‍ ഒരല്‍പ്പം ഷാംപൂവും കല്ലുപ്പും ഇടുക. ഇതിലേക്ക് കുറച്ച് സമയം പാദങ്ങള്‍ മുക്കിവെക്കാം. ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരും ചേര്‍ത്ത മിശ്രിതവും പുരട്ടാം

shortlink

Related Articles

Post Your Comments

Related Articles


Back to top button