News

റിപ്പബ്ലിക്ക് ദിന പരേഡില്‍ പുതിയ യൂണിഫോമില്‍ ഇന്ത്യന്‍ സൈന്യം അണിനിരക്കും, ആവേശത്തില്‍ ഇന്ത്യന്‍ ജനത

രാജ്യം കനത്ത സുരക്ഷാ വലയത്തില്‍

ഭോപ്പാല്‍: റിപ്പബ്ലിക് ദിനത്തിലെ പരേഡിനായി ഒരുങ്ങി ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍. ഇത്തവണ ഇന്ത്യന്‍ കരസേന അണിയുന്ന വേഷം കാണാനുള്ള ആവേശത്തിലാണ് ഇന്ത്യന്‍ ജനത. കഴിഞ്ഞ ദിവസം ഔദ്യോഗികമായി സേനയുടെ ഡിജിറ്റല്‍ ഡിസൈനിലുള്ള കാമോഫ്‌ളേഗ് യൂണിഫോമുകള്‍ പുറത്തിറക്കിയിരുന്നു.

Read Also : ഷാൻ വധക്കേസിൽ പ്രതികൾക്കായി സിപിഎം ഇടപെട്ടു: ആരോപണവുമായി വിഡി സതീശൻ

കാമോഫ്‌ളേഗ് യൂണിഫോമുകള്‍ അണിഞ്ഞുകൊണ്ടുള്ള കമാന്റോ വിഭാഗത്തിന്റെ മാര്‍ച്ച് ആവേശത്തോടെയാണ് ഇന്ത്യന്‍ ജനത കണ്ടത്. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കരസേനയുടെ വിവിധ ബറ്റാലിയനുകള്‍ കാമോഫ്‌ളേഗ് യൂണിഫോമില്‍ അണിനിരക്കുമെന്നാണ് സൂചന.

അതേസമയം, പുതിയ യൂണിഫോമില്‍ മദ്ധ്യപ്രദേശില്‍ സേനാ കേന്ദ്രം സന്ദര്‍ശിച്ച് ജനറല്‍ എം.എം.നരവനെയും ഇത്തവണത്തെ സേനകളുടെ ആത്മവിശ്വാസം ഉയര്‍ത്തി യാത്ര തുടരുകയാണ്. സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച നരവനെ വിവിധ മേഖലകളിലെ കമാന്റര്‍മാരുമായും കൂടിക്കാഴ്ച നടത്തി.

മദ്ധ്യപ്രദേശിലെ സേനാ താവളത്തില്‍ ഇന്ന് സന്ദര്‍ശനം നടത്തുന്ന കരസേനാ മേധാവി വിവിധ ബറ്റാലിയനുകളുടെ സന്നാഹങ്ങള്‍ പരിശോധിച്ചു.

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് തലസ്ഥാന നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരലക്ഷം പോലീസ് സേനാംഗങ്ങളെയാണ് ഡല്‍ഹിയുടെ സുരക്ഷാ ചുമതല യ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു.സാങ്കേതിക സുരക്ഷാ സംവിധാനത്തിനായി 500 സിസി ടിവി ക്യാമറകളും പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button