Latest NewsNewsLife StyleHealth & Fitness

പ്രതിരോധ ശക്തി വര്‍ധിപ്പിക്കാൻ കരിക്കിൻ വെള്ളം

ഏഴു ദിവസം തുടര്‍ച്ചയായി കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും

പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. ഇത് ശരീരത്തിന് ഉന്മേഷവും കുളിർമയും നൽകും. ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ വരെ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്.

ഏഴു ദിവസം തുടര്‍ച്ചയായി കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും. തൊലിയുടെ തിളക്കം വർധിക്കുന്നതു മുതല്‍ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം വരെ ഏഴു ദിവസത്തെ കരിക്കിന്‍ വെള്ളത്തിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും.

40, 50 മില്ലി വരെ കരിക്കിന്‍ വെള്ളം കഴിക്കുന്നത് ദഹനത്തിനും മറ്റ് കാര്യങ്ങള്‍ക്കും സഹായിക്കുമ്പോള്‍ ഒരു കപ്പ് വരെ കുടിക്കുന്നത് മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്കൊപ്പം ചര്‍മകാന്തി വര്‍ധിക്കുന്നതിനും സഹായിക്കുന്നു. വ്യായാമത്തിന്റെ ഗുണങ്ങള്‍ വേഗത്തില്‍ ലഭിക്കാനും ഗര്‍ഭിണികള്‍ക്ക് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കരിക്കിന്‍ വെള്ളം ഉത്തമമാണ്.

Read Also : ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തിൽ പാ​ന്‍റ്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം കടത്താൻ ശ്രമം:അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ

മാനസിക സമ്മര്‍ദം കുറയ്ക്കും. രാവിലെ കരിക്കിന്‍ വെള്ളമോ നാളികേരത്തിന്റെ വെള്ളമോ കുടിക്കുന്നത് ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളില്‍ ചെല്ലുന്നതിന് സഹായിക്കും. ഇത് ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കും. ഇതുവഴി മനസ്സിന്റെ ഭാരം കുറയുകയും കൂടുതല്‍ ആയാസരഹിതമായി അനുഭവപ്പെടുകയും ചെയ്യും.

കരിക്കിന്‍ വെള്ളം തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ്. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.

മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്റെ ഗുണഫലങ്ങളില്‍ ഒന്നാണ്.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കും. മോണസംബന്ധമായ അസുഖങ്ങള്‍ മുതല്‍ ടൈഫോയ്ഡ് പോലുള്ള അസുഖങ്ങള്‍ വന്ന ശേഷം ശരീരത്തിലുള്ള അണുക്കളെ നശിപ്പിക്കാന്‍ വരെ കരിക്കിന്‍ വെള്ളം സഹായിക്കും.

ദഹന സംന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കും. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button