Latest NewsInternational

‘അടുത്തത് അണുപരീക്ഷണം’ : യു.എസിനെ വെല്ലുവിളിച്ച് ഉത്തര കൊറിയ

പ്യോങ്ങ്യാങ്: യു.എസ് നിരന്തരമായി ഭീഷണി മുഴക്കുന്നതിനാലും ശത്രുത വെച്ചുപുലർത്തുന്നതിനാലും, തങ്ങൾ നിർത്തി വെച്ച എല്ലാ പരീക്ഷണങ്ങളും വീണ്ടും ആരംഭിക്കുമെന്ന് ഉത്തര കൊറിയ. സെൻട്രൽ ന്യൂസ് ഏജൻസിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ, ആണവായുധങ്ങൾ എന്നിവയുടെ പരീക്ഷണങ്ങൾ പുനരാരംഭിക്കും എന്നുള്ള വ്യക്തമായ സൂചനയാണ് ഇത്. പോളിറ്റ് ബ്യൂറോ മീറ്റിങ്ങിൽ വച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, വെളിപ്പെടുത്തിയതാണ് ഇക്കാര്യം. രാജ്യത്തിന്റെ സൈനികക്ഷമത ഉടനടി വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാനാണ് കിം നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച, ഉപരോധം ഏർപ്പെടുത്താൻ മുന്നോട്ടുവന്ന ബൈഡൻ സർക്കാരിന് കനത്ത മുന്നറിയിപ്പാണ് ഉത്തരകൊറിയ നൽകിയത്. യു.എസ് ഉപരോധങ്ങൾ ഏർപ്പെടുത്തിയ ഉടനെ, വെല്ലുവിളിയുയർത്തിക്കൊണ്ട് രണ്ടാമതൊരു മിസൈൽ കൂടി കൊറിയ പരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button