തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം കുതിച്ചുയരുമ്പോഴും സി.പി.എം ജില്ല സമ്മേളനങ്ങള്‍ക്ക് മാറ്റമില്ല. തൃശൂര്‍ ജില്ലാ സമ്മേളനം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 21ന് തന്നെ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.
ബേബി ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചവരെ 175 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് അഞ്ചിന് വെര്‍ച്വല്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Read Also : സംയുക്തസൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിലേക്ക്
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്‍, എ.കെ. ബാലന്‍, കെ. രാധാകൃഷ്ണന്‍, എം.സി. ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിനിധികളുടെ എണ്ണം ചുരുക്കിയും കോവിഡ്-ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാകും നടത്തുകയെന്നും ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാകും പ്രവേശനം. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി കാണാന്‍ സൗകര്യമൊരുക്കും.
അതേസമയം, ദീപശിഖാറാലിയും തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനവും മാറ്റിവെച്ചു. നാലു വര്‍ഷത്തിനുശേഷമാണു സി.പി.എം സമ്മേളനങ്ങള്‍ നടത്തുന്നത്. പത്തുവര്‍ഷത്തിനുശേഷമാണു നഗരം വേദിയാകുന്നത്.
Post Your Comments