Latest NewsNewsLife Style

ഹൃദയാഘാത സാധ്യത കുറയ്ക്കാൻ മധുരക്കിഴങ്ങ്

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. എന്നാൽ, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കുമറിയില്ല.

കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. വര്‍ക്ക ഔട്ടിന് മുന്‍പും അതിന് ശേഷവും ഒരുപോലെ കഴിക്കാവുന്ന ഒരു ഭക്ഷണം ആണ് മധുരക്കിഴങ്ങ്. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയും.

Read Also:- ഉച്ചത്തിലുള്ള ഹോണടികൾ കേൾവിക്ക് തകരാറുണ്ടാക്കുമെന്ന് പഠനം

പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് ഇവയിലെ അയൺ സഹായിക്കും. കരാറ്റനോയ്ഡുകള്‍ കാഴ്ചയെ സഹായിക്കും. വൈറ്റമിന്‍ എ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button