CinemaMollywoodLatest NewsKeralaNewsEntertainment

‘മോനേ ശുടൂ… നീ പോയി ഒരു റബർ ബാൻഡ് എടുത്ത് നാല് വലി വലിക്ക്’: മേപ്പടിയാന് നേരെയുള്ള ആക്രമണത്തിനെതിരെ ശ്രീജിത്ത് പണിക്കർ

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നായകനായ ചിത്രമാണ് മേപ്പടിയാൻ. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാണ്. സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ കാട്ടിയെന്നും നായകൻ ശബരിമലയിൽ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തിൽ കാട്ടിയതെന്നുമായിരുന്നു വിമർശകരെന്ന പേരിൽ പലരുടെയും ആരോപണം. കൂട്ടത്തിൽ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കൊപ്പം ഉണ്ണി മുകുന്ദനും സംവിധായകനും നിൽക്കുന്നതിന്റെ ചിത്രം കൂടെ പുറത്തുവന്നതോടെ, ‘മേപ്പടിയാൻ’ അണിയറ പ്രവർത്തകർക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ഉണ്ണി മുകുന്ദനും ടീമും അവരുടെ ഹിന്ദുത്വ അജണ്ട ചിത്രത്തിലൂടെ ഒളിച്ച് കടത്തുന്നു എന്നതാണ് പ്രധാന വിമർശനം.

Also Read:കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഇപ്പോഴിതാ, തന്റെ ഫോട്ടോയും ഒട്ടിച്ച് സിനിമ റിവ്യൂ ഇടുന്ന ചാനലുകൾക്കും മാധ്യമങ്ങൾക്കുമെതിരെ ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നിരിക്കുകയാണ്. ആംബുലൻസ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയിൽ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണെന്നാണ് നിരൂപണം ഇട്ടവർ ആരോപിക്കുന്നതെന്ന് പണിക്കർ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാരോട് ‘മോനേ ശുടൂ… നീ പോയി ഒരു റബർ ബാൻഡ് എടുത്ത് നാല് വലി വലിക്ക്…’ എന്ന് മാത്രമേ തനിക്ക് പറയാനുള്ളു എന്നാണു ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നത്.

‘അഞ്ചുനേരം മതേതരത്വം വിളമ്പുന്ന മീഡിയ മുക്കാലിൽ മേപ്പടിയാൻ റിവ്യൂ. ആംബുലൻസ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയിൽ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണത്രേ. ഉണ്ണിയുടെയും വിഷ്ണുവിന്റെയും കൂടെ ഞാൻ നിൽക്കുന്ന പടവും ഒക്കെ റിവ്യൂവിൽ കാണിക്കുന്നുണ്ട്. ഒന്നേ പറയാനുള്ളൂ. മോനേ ശുടൂ… നീ പോയി ഒരു റബർ ബാൻഡ് എടുത്ത് നാല് വലി വലിക്ക്’, ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button