ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ബോംബെ സ്ഫോടന പരമ്പരകൾക്ക് പിറകിൽ പ്രവർത്തിച്ചവർക്ക് പാക്കിസ്ഥാനിൽ സർക്കാർ സംരക്ഷണം നൽകുന്നുവെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്.
‘ബോംബെ സ്ഫോടനങ്ങളിൽ നിരവധി പേരുടെ ജീവനെടുത്തവർ പാകിസ്ഥാനിൽ സർക്കാർ സംരക്ഷണയിലാണ്. പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടി അവർ എല്ലാരീതിയിലും ജീവിതം ആസ്വദിക്കുന്നു’ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി ഐക്യരാഷ്ട്ര സംഘടനയിൽ തുറന്നടിച്ചു. ഈ വർഷത്തെ അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ കോൺഫറൻസിൽ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
കുപ്രസിദ്ധ തീവ്രവാദി ദാവൂദ് ഇബ്രാഹിം നേതൃത്വം വഹിക്കുന്ന ‘ഡി കമ്പനി’ എന്ന ക്രിമിനൽ സിൻഡിക്കേറ്റിനെയാണ് തിരുമൂർത്തി പരോക്ഷമായി ചൂണ്ടിക്കാട്ടിയത്. ദാവൂദ് പാകിസ്ഥാനിൽ ഉണ്ടെന്ന കാര്യം കൃത്യമായ വിലാസമടക്കം പലവട്ടം ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചിട്ടും പാകിസ്ഥാൻ അവയെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.
Post Your Comments