KeralaLatest NewsNews

കേരളത്തിൽ കോണ്‍ഗ്രസ് നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിൽ ഇ.പി ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരായ കോടിയേരിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് ഇ.പി ജയരാജന്‍. കോണ്‍ഗ്രസ് കേരളത്തില്‍ നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം

‘കേരളത്തിൽ കോണ്‍ഗ്രസ് നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്. ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ല. ലീഗിപ്പോള്‍ ജമാഅത്ത് ഇസ്ലാമിയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ആണ് കോടിയേരി പറഞ്ഞത്’- ജയരാജന്‍ പറഞ്ഞു.

Read Also  :  എൻ്റെ കരള് ചോർത്തി ചോര കുടിക്കാൻ ബിജെപിയെ കൂട്ടുപിടിച്ച് ലീഗ് തന്ത്രപരമായ കരുനീക്കം നടത്തി: കെ ടി ജലീൽ

കോൺഗ്രസിൽ മത നിരപേക്ഷത ഇല്ലെന്നും കോൺഗ്രസാണ് വർഗീയത പറയുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലി കുട്ടി, കെ. മുരളീധരൻ തുടങ്ങിയവരും രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button