Latest NewsKeralaNews

സ​ര്‍​ക്കാ​റി​​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ക്കു​ന്നു: മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കി സി.പി.എം

തി​രു​വാ​തി​ര വി​വാ​ദ​ങ്ങ​ളു​മാ​യി കാ​സ​ര്‍​കോ​​ട്ടെ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കി​യ​തി​ന്​ ബ​ന്ധ​മി​ല്ല.

മ​ടി​ക്കൈ: സി.​പി.​എം കാ​സ​ര്‍​കോ​ട്​ ജി​ല്ല സ​മ്മേ​ള​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കി. 125 പേ​രു​ടെ തി​രു​വാ​തി​ര​യാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​തിരുന്നത്. തി​രു​വാ​തി​ര മാ​ത്ര​മ​ല്ല, കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ള്‍ പ​ല​തും ഒ​ഴി​വാ​ക്കി സി.​പി.​എം ജി​ല്ല നേ​തൃ​ത്വം. അ​തേ​സ​മ​യം സ​മ്മേ​ള​നം വി​ശ​ദീ​ക​രി​ക്കാ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍, ടി.​പി.​ആ​ര്‍ നി​ര​ക്ക്​ കൂ​ടു​ന്ന​തി​നാ​ല്‍ ഹാ​ളി​ല്‍ 75 പേ​ര്‍​ക്ക്​ മാ​ത്ര​മ​ല്ലേ സ​മ്മേ​ളി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ല്‍​നി​ന്ന്​ നേ​തൃ​ത്വം ഒ​ഴി​ഞ്ഞു​മാ​റി. സ​ര്‍​ക്കാ​റി​​​ന്‍റെ​യും ക​ല​ക്​​ട​റു​ടെ​യും കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും സ​മ്മേ​ള​നം ന​ട​ത്തു​ക​യെ​ന്ന്​ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്​​ണ​ന്‍ മാ​സ്​​റ്റ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, സ​മ്മേ​ള​നം ന​ട​ക്കു​ന്ന മ​ടി​ക്കൈ അ​മ്ബ​ല​ത്തു​ക​ര​യി​ല്‍ 185 പ്ര​തി​നി​ധി​ക​ള്‍​ക്ക്​ ഇ​രി​ക്കാ​വു​ന്ന പ്ര​ത്യേ​ക ഹാ​ളി​ല്‍ കോ​വി​ഡ്​ പ്രോ​​ട്ടോകോ​ള്‍ പാ​ലി​ക്കാ​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ വ​ന്നു​നോ​ക്ക്,​ അ​പ്പോ​ള്‍ കാ​ണാം എ​ന്ന മ​റു​പ​ടി​യാ​ണ്​ ജി​ല്ല സെ​ക്ര​ട്ട​റി ന​ല്‍​കി​യ​ത്. 75 പേ​ര്‍​ക്കാ​ണ്​ സ​മ്മേ​ളി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്​ എ​ന്നി​രി​ക്കെ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ ഹാ​ളി​ന്​ എ​ത്ര ച​തു​ര​ശ്ര അ​ടി വി​സ്​​തീ​ര്‍​ണ​മു​ണ്ട്​ എ​ന്ന ചോ​ദ്യ​ത്തി​ന്​ അ​ള​ന്നു​നോ​ക്കി​യി​ട്ടി​ല്ല എ​ന്നും 500 പേ​ര്‍​ക്ക്​ ഇ​രി​ക്കാ​വു​ന്ന​താ​ണ്​ എ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

Read Also: മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത്: തുറന്നടിച്ച് ഫാദർ അഗസ്റ്റിൻ വട്ടോലി

‘തി​രു​വാ​തി​ര വി​വാ​ദ​ങ്ങ​ളു​മാ​യി കാ​സ​ര്‍​കോ​​ട്ടെ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കി​യ​തി​ന്​ ബ​ന്ധ​മി​ല്ല. കോ​വി​ഡാ​ണ്​ പ്ര​ധാ​നം. സ​ര്‍​ക്കാ​റി​​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ക്കു​ന്നു. ര​ക്​​ത​സാ​ക്ഷി കു​ടും​ബ​സം​ഗ​മം മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. പൊ​തു​സ​മ്മേ​ള​നം പൂ​ര്‍​ണ​മാ​യും മാ​റ്റി. ജ​ന​ങ്ങ​ളോ​ട്​ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക്​ വ​ര​രു​തെ​ന്ന്​ പ​റ​ഞ്ഞി​ട്ടു​ണ്ട്. കൊ​ടി, കൊ​ടി​മ​ര ജാ​ഥ​ക​ളു​ടെ സ്വീ​ക​ര​ണ​ങ്ങ​ളും പ​താ​ക​ജാ​ഥ സ്വീ​ക​ര​ണ​ങ്ങ​ളും മാ​റ്റി​’- സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button