Latest NewsNewsBeauty & StyleLife StyleHealth & Fitness

മഞ്ഞുകാലത്ത് ചര്‍മ്മ സംരക്ഷണത്തിന് ചെയ്യേണ്ടത്

ചര്‍മ്മത്തിന് വളരെയധികം ആവശ്യമായ ജലാംശം, പോഷണം എന്നിവ നല്‍കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ് ചര്‍മ്മ സംരക്ഷണ കൂട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫേയ്സ് മാസ്‌കുകള്‍

നമ്മുടെ ചര്‍മ്മ ആരോഗ്യത്തെ നന്നായി പരിപാലിക്കുന്നതിനായി ശരിയായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് പ്രധാനമാണ്. ചര്‍മ്മത്തിന് വളരെയധികം ആവശ്യമായ ജലാംശം, പോഷണം എന്നിവ നല്‍കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ് ചര്‍മ്മ സംരക്ഷണ കൂട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫേയ്സ് മാസ്‌കുകള്‍. ഇത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നു.

ലാക്റ്റിക് ആസിഡ് വളരെ ഫലപ്രദമായ രീതിയില്‍ നിര്‍ജ്ജീവ ചര്‍മ്മം നീക്കം ചെയ്യുന്ന സവിശേഷതയ്ക്ക് പേരുകേട്ടതാണ്. പാല്‍ ചര്‍മ്മത്തിന് ഈര്‍പ്പം പകരുന്ന ഒരു മികച്ച ചേരുവയാണ്. കഠിനമായ ശൈത്യകാലത്തെ ചര്‍മ്മത്തിന് ഉണ്ടാകുന്ന വരള്‍ച്ചയെ പ്രതിരോധിക്കാനും ഇതിന് കഴിയും.

Read Also : പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

വിറ്റാമിന്‍ ഡി കൊണ്ട് സമ്പുഷ്ടമായതിനാല്‍, ഇത് മുഖക്കുരുവിനെ ഫലപ്രദമായി അകറ്റുവാനും സഹായിക്കും. ചര്‍മ്മത്തിന് ഈര്‍പ്പം പകരുന്ന ഒന്നാണ് തേന്‍. ഇതിന്റെ പ്രത്യേകത എന്തെന്നാല്‍ ഇത് ഈര്‍പ്പം പൂട്ടുകയും ചര്‍മ്മത്തില്‍ കൂടുതല്‍ നേരം ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. തേനും നിര്‍ജ്ജീവ ചര്‍മ്മം നീക്കം ചെയ്യുവാന്‍ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത ഘടകം കൂടിയാണ്.ഈ രണ്ട് ചേരുവകളും ശക്തമായ എക്‌സ്‌ഫോളിയേറ്ററുകളാണ്. മാത്രമല്ല, ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്നുള്ള അഴുക്കും ഇത് ഉപയോഗിച്ച് നീക്കം ചെയ്യാം. പാലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 6 പുതിയ കോശങ്ങളുടെ രൂപവത്കരണത്തിന് സഹായിക്കുന്നു. അതിലൂടെ ചര്‍മ്മത്തിന്റെ യുവത്വവും ആരോഗ്യവും നിലനിര്‍ത്തുവാനും സാധിക്കുന്നു.തേനിന് ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് ചര്‍മ്മത്തെ മുറിവുകളില്‍ നിന്നും വീക്കത്തില്‍ നിന്നും സുഖപ്പെടുത്താന്‍ സഹായിക്കുന്നു.

തേനിന്റെയും പാലിന്റെയും തുല്യ ഭാഗങ്ങള്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ മാസ്‌ക് ഉണ്ടാക്കാം. ഈ മിശ്രിതം മുഖം നന്നായി വൃത്തിയാക്കിയ ശേഷം ചര്‍മ്മത്തില്‍ പുരട്ടുക. ഇത് പുരട്ടിയ ശേഷം, നിങ്ങളുടെ 10 മുതല്‍ 15 മിനിറ്റ് നേരം വരെ വയ്ക്കുക. ശേഷം, ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക!

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button