ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ടേമിലെ നാലാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മൂന്നാം കോവിഡ് തരംഗത്തിനിടയിലെ ഇത്തവണത്തെ ബജറ്റില്‍ എന്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എന്ന ആകാംക്ഷയിലാണ് ജനങ്ങള്‍. കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ വലിയ പ്രഖ്യാപനം നടത്തിയേക്കാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.
2022 ലെ ബജറ്റില്‍ പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം നല്കുന്ന 6,000 രൂപയില്‍ വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുവരെ മൂന്ന് തവണകളായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് എത്തുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് നല്കുന്ന തുക വര്ദ്ധിപ്പിപ്പിച്ചാല് കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തില്‍ 2000 രൂപ വീതം 4 ഗഡുക്കള്‍ ലഭിച്ചേക്കാം.
2022 ജനുവരി 1 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പിഎം കിസാന്‍ യോജനയുടെ പത്താം ഗഡു ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.
Post Your Comments