Latest NewsNewsInternational

ഇമ്രാന്‍ ഖാന്‍ വിടവാങ്ങുന്നത് മാത്രമാണ് രാജ്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരം: ജമാത്ത് ഇ ഇസ്ലാമി

പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇമ്രാന്‍ ഖാനെ ഈ നൂറ്റാണ്ടിലെ പ്രതിസന്ധിയെന്ന് വിശേഷിപ്പിച്ചു.

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിടവാങ്ങുന്നത് മാത്രമാണ് രാജ്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരമെന്ന് ജമാത്ത് ഇ ഇസ്ലാമി തലവന്‍ സിറാജുല്‍ ഹഖ്. ലാഹോറില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും പാകിസ്ഥാനും തമ്മിലുള്ള കരാറിനെക്കുറിച്ച്‌ പരാമര്‍ശിച്ച സിറാജുല്‍ ഹഖ് സമ്മേളനത്തിനിടെ ഇമ്രാന്‍ ഖാനെ അന്താരാഷ്ട്ര യാചകന്‍ എന്നും പരിഹസിച്ചു. പിന്നാലെ രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ധന വില വര്‍ദ്ധനവില്‍ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയെയും സിറാജുല്‍ ഹഖ് വിമര്‍ശിച്ചു. ഇമ്രാന്‍ ഖാനും പാകിസ്ഥാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സിറാജുല്‍ ഹഖ് പറഞ്ഞതായി പാകിസ്ഥാന്‍ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. സമ്പദ് ഘടനയുടെ ചാമ്പ്യനെന്ന് സ്വയം വിശേഷിപ്പിച്ച ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും പുതിയ യന്ത്രത്തില്‍ പഴയ ഭാഗങ്ങള്‍ വച്ചുപിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സിറാജുല്‍ ഹഖ് വിമര്‍ശിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യമിപ്പോള്‍.

Read Also: മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത്: തുറന്നടിച്ച് ഫാദർ അഗസ്റ്റിൻ വട്ടോലി

സര്‍ക്കാരിന്റെ ഐ എം എഫ് കരാറിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇമ്രാന്‍ ഖാനെ ഈ നൂറ്റാണ്ടിലെ പ്രതിസന്ധിയെന്ന് വിശേഷിപ്പിച്ചു. ഐ എം എഫുമായി സര്‍ക്കാര്‍ ദുര്‍ബലമായ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഇതിന്റെ ഭാരം ജനങ്ങള്‍ ചുമക്കേണ്ടി വരുമെന്നും ബിലാവല്‍ ഭൂട്ടോ മുന്നറിയിപ്പ് നല്‍കി.

shortlink

Post Your Comments


Back to top button