KeralaLatest NewsNews

കോവിഡ് ജാഗ്രത: ഗ്രാമസഭകളും വികസന സെമിനാറും ഓൺലൈനിൽ ചേരണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതലുള്ള ജില്ലകളിൽ ഗ്രാമസഭകളും വികസന സെമിനാറുകളും ഓൺലൈനിൽ ചേരണമെന്ന് നിർദ്ദേശം. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അമേരിക്കയില്‍ ജനങ്ങളെ ദുരിതത്തിലാക്കി കൊടുങ്കാറ്റും മഞ്ഞ് വീഴ്ചയും, കനത്ത നാശനഷ്ടം : നഗരങ്ങള്‍ പലതും ഇരുട്ടില്‍

‘ടെസ്റ്റ് പോസിറ്റിവിറ്റി 20 ൽ കൂടുതലുള്ള ജില്ലകളിൽ 50 പേരിൽ കൂടുതൽ ഒന്നിച്ചു ചേരാൻ പാടില്ല. കൂടുതലായി പങ്കെടുക്കാനുള്ളവർക്ക് ഓൺലൈനിൽ സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. സാമൂഹിക അകലവും സാനിറ്റൈസർ ഉപയോഗത്തോടൊപ്പം എൻ 95 മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും’ മന്ത്രി നർദേശിച്ചു.

‘വാർഷിക പദ്ധതി പരിഷ്‌കരണം ജനുവരി 22ന് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർത്തിയാക്കണം. കേന്ദ്രഫണ്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതി രൂപവൽക്കരണ പ്രവർത്തനങ്ങൾ ജനുവരി 28നകം പൂർത്തിയാക്കുകയും വേണം. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ജാഗ്രതയോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ടുപോകണമെന്ന്’ മന്ത്രി കൂട്ടിചേർത്തു.

Read Also: ക്ലാസിലും ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കുന്നതു വരെ സമരമെന്നുറപ്പിച്ച് ഉഡുപ്പി ഗവ കോളജിലെ മുസ്ലീം പെണ്‍കുട്ടികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button