
കിടക്കാന്‍ നേരം കുറച്ചു പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട് താനും. മഞ്ഞള്‍ ചേര്‍ത്ത് പാലിന്റെ ഗുണങ്ങള്‍ നിരവധിയാണ്. കാലുകളിലെ വേദന, തൈറോയിഡ്, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉത്തമമാണ് മഞ്ഞള്‍ പാൽ.
മഞ്ഞള്‍ പാല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. രണ്ട് നുള്ള് മഞ്ഞൾ, രണ്ടു നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പ് (ചതച്ചത്), ഒരു ബദാം (ചതച്ചത്), ഒന്നര കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവ എടുക്കുക. അതിന് ശേഷം തിളപ്പിച്ച പാലിലേക്ക് ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി ചൂടോടെയോ അല്ലെങ്കില്‍ ആറിയ ശേഷമോ കുടിക്കുക.
Read Also : ഐഎന്‍എസ് രണ്‍വീറില്‍ സ്ഫോടനം, മൂന്ന് നാവിക സേനാംഗങ്ങള്‍ക്ക് വീരമൃത്യു : നിരവധി പേര്‍ക്ക് പരിക്ക്
മഞ്ഞൾ പാൽ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വൻകുടൽ പുണ്ണ് ബാധിച്ചവർക്കും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും. മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുക വഴി ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.
Post Your Comments