KeralaLatest NewsEntertainment

ചന്ദനക്കുറിയുംകാവിമുണ്ടും കാണിക്കേണ്ടെങ്കിൽ സിനിമകളിൽ കുരിശുംകൊന്തയും പർദ്ദയുംതൊപ്പിയും കാണിക്കാൻ പാടില്ലല്ലോ: ഡോ.സൗമ്യ

പൗരത്വബിൽ പ്രതിഷേധത്തിനിടെ പൗരത്വബില്ലിനെ എതിർക്കുന്നവർക്ക് തങ്ങൾ ചികിത്സ നൽകില്ലെന്നുള്ള പരോക്ഷമായ ബോർഡ് ഡോക്ടർ സരിനും സൗമ്യ സരിനും വെച്ചത് വലിയ വിവാദമായിരുന്നു.

കൊച്ചി: മേപ്പടിയാൻ സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ ശക്തമായി അപലപിച്ച് ഡോ. സൗമ്യ സരിൻ. ചന്ദനക്കുറിയും കാവിമുണ്ടും എന്നുമുതലാണ് ഇത്രമേൽ വർഗീയമായതെന്ന് ഇവർ ചോദിക്കുന്നു. സിനിമയുടെ മൂല്യം അല്ല പലർക്കും നോട്ടം ഉണ്ണിമുകുന്ദന്റെ രാഷ്ട്രീയ അനുഭാവമാണെന്ന് സൗമ്യ ചൂണ്ടിക്കാട്ടുന്നു. ആണെങ്കിൽ തന്നെ നിരോധിക്കപ്പെട്ട പാർട്ടി അല്ലല്ലോ അതെന്നും അവർ ചോദിക്കുന്നു.

അതേസമയം പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധം നടക്കുമ്പോൾ പൗരത്വബില്ലിനെ എതിർക്കുന്നവർക്ക് തങ്ങൾ ചികിത്സ നൽകില്ലെന്ന് ഡോക്ടർ സരിനും സൗമ്യ സരിനും ബോർഡ് വെച്ചത് വലിയ വിവാദമായിരുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഉണ്ണി മുകുന്ദൻ അയൽവാസിയാണ്. അദ്ദേഹത്തിന്റെ അച്ഛൻ മുകുന്ദേട്ടൻ ഞങ്ങളുടെ അടുത്ത സുഹൃത്തും. മേപ്പടിയാൻ കണ്ടില്ല. ഇന്ന് കാണാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. ചിത്രം നല്ല അഭിപ്രായം നേടി മൂന്നേറുന്നു.
എന്നാൽ അതിന്റെ കൂടെ തന്നെ മുന്നേറുന്ന ചിത്രത്തിന് എതിരെയുള്ള സൈബർ അക്രമണങ്ങളും കുറവല്ല. സിനിമയുടെ കലാമൂല്യമോ മികവോ ഒന്നുമല്ല ചിലർക്ക് പ്രശനം. ഉണ്ണിമുകുന്ദന്റെ ചില വിശ്വാസങ്ങളും അയാൾക്ക് ചാർത്തികൊടുത്തിരിക്കുന്ന ചില രാഷ്ട്രീയ നിറവുമാണ്.

ഇനി ഇവർ പറയുന്ന പോലെ അദ്ദേഹം ഒരു ബി. ജെ പി. അനുകൂലി ആണെന്ന് തന്നെ വെക്കുക. ആ പാർട്ടി ഇവിടെ ഉള്ള പ്രമുഖ പാർട്ടികളെ പോലെ തന്നെ ഒരു ദേശീയ പാർട്ടി ആണെന്നും ഇന്ന് വരെ നിരോധിക്കപ്പെട്ടിട്ടില്ലെന്നും ആണ് അറിവ്. ഈ രാജ്യത്തെ ഏതൊരു പൗരനും ആ പാർട്ടിയിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. ഇതിലെ തമാശ ഉണ്ണിയുടെ അച്ഛൻ മുകുന്ദേട്ടൻ കറ കളഞ്ഞ ഒരു കോൺഗ്രസ് അനുഭാവി ആണ് എന്നുള്ളത് കൂടിയാണ്.

ഈ ചെളി വാരി എറിയുന്നവരും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിൽ
വിശ്വസിക്കുന്നവരല്ലേ?? നാട്ടിലെ എല്ലാവരുടെയും അഭിപ്രായ സർവേ നടത്തിയാണോ നിങ്ങൾ ആ തീരുമാനത്തിൽ എത്തിയത്?! അല്ലല്ലോ? അപ്പൊ അതെ അവകാശം മറ്റുള്ളവർക്കും ഉണ്ടെന്ന് മനസിലാക്കുക. രാഷ്ട്രീയമായ എതിർപ്പുകൾ നമുക്ക് പല വ്യക്തികളുടെ നിലപാടുകളോടും ഉണ്ടാകാം. പക്ഷെ അത് കാട്ടേണ്ടത് അവരുടെ അധ്വാനത്തിന് നേരെ കൊഞ്ഞനം കുത്തിയല്ല. മാന്യമായി പ്രകടിപ്പിക്കാനുള്ള അന്തസ്സെങ്കിലും കാണിക്കണം.
പിന്നെ ചന്ദനക്കുറിയും കാവിമുണ്ടും എന്ന് മുതലാണ് ഇത്രകണ്ട് വർഗീയവൽക്കരിക്കപ്പെട്ടതെന്നു അറിയില്ല.

അങ്ങിനെ എങ്കിൽ ഇനി സിനിമകളിൽ കുരിശും കൊന്തയും പർദ്ദയും തൊപ്പിയും ഒന്നും കാണിക്കാൻ പാടില്ലല്ലോ! എല്ലാം മതചിഹ്നങ്ങളും അവർക്കൊക്കെ പേരിന് ഓരോ രാഷ്ട്രീയ പാർട്ടികളും ഉണ്ടല്ലോ!
അപ്പൊ സിനിമയെ സിനിമയായി കാണാൻ പഠിക്കുക. അത് ഒരുപാട് പേരുടെ വിയർപ്പാണ്. അധ്വാനമാണ്. അതിൽ ഇങ്ങനെ കുത്തിത്തിരുപ്പുണ്ടാക്കി മനുഷ്യന്മാരുടെ മനസ്സിൽ വീണ്ടും വീണ്ടും മതവിഷം കുത്തിവെക്കരുത്. അപേക്ഷയാണ്!
മേപ്പടിയാന് എല്ലാ വിധ ആശംസകളും!

shortlink

Related Articles

Post Your Comments

Related Articles


Back to top button