സന: യെമനിൽ കനത്ത വ്യോമാക്രമണം നടത്തി സൗദി. യെമന്റെ തലസ്ഥാനമായ സനയിലാണ് സൗദി-യു. എ. ഇ സഖ്യം വ്യോമാക്രമണം നടത്തിയത്. നേരത്തെ, അബുദാബിയിൽ ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ഭീകരാക്രമണത്തിന്റെ മറുപടിയാണിതെന്ന് ആക്രമണത്തിന് ശേഷം രാജ്യം വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സൗദിയുടെ പ്രത്യാക്രമണം. ആക്രമണത്തിൽ സൗദി, ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ തകർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇയ്‌ക്കെതിരായ ആക്രമണത്തിൽ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളാണ് സൗദി തകർത്തത്.
നേരത്തെ അബുദാബിയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരാണ്. ആക്രമത്തിൽ 6 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അബുദാബി നാഷണൽ ഓയിൽ കമ്പനിയ്ക്ക് സമീപം മുസഫ വ്യാവസായിക മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്ധന ടാങ്കര്‍ ട്രക്കുകൾ പൊട്ടിത്തെറിച്ചായിരുന്നു ആക്രമണം.
Post Your Comments