Latest NewsNewsInternational

ക്യൂവില്‍ നിന്ന് ദിനംപ്രതി സമ്പാദിക്കുന്നത് 16000 രൂപ: ക്യൂ ജോബ് ചെയ്ത് യുവാവ്

ഓരോ പരിപാടികളുടെ ടിക്കറ്റുകള്‍ക്കായി ക്യൂവില്‍ നില്‍ക്കുന്നതാണ് ക്യൂ ജോബില്‍ ക്ലേശകരവും അതുപോലെ ലാഭകരമെന്നുമാണ് ഫ്രെഡീ പ്രതികരിക്കുന്നത്.

ലണ്ടൻ: സമയലാഭം നോക്കുന്നവരെ സഹായിച്ച് പണമുണ്ടാക്കുകയാണ് 31കാരനായ ഒരു യുവാവ്. വല്ലപ്പോഴും ഒന്ന് ചെന്ന് സഹായിക്കുന്നതല്ല ലണ്ടന്‍ സ്വദേശിയായ ഇയാളുടെ രീതി. ഇതൊരു സ്ഥിരം തൊഴിലാക്കി മാറ്റിയിരിക്കുകയാണ് ഫ്രെഡീ ബെക്കറ്റ് എന്ന മുപ്പത്തിയൊന്നുകാരന്‍. ദിവസവും 16000 രൂപയോളമാണ് ഇത്തരത്തില്‍ യുവാവ് ക്യൂവില്‍ നിന്ന് സമ്പാദിക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

തന്‍റെ സേവനം ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ക്യൂവില്‍ നിന്ന് സാധനം മേടിക്കുകയാണ് ജോലി. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ മിക്കയിടത്തും ക്യൂവില്‍ നിന്നാണ് ആളുകള്‍ സാധനം മേടിക്കുന്നത്. അങ്ങനെ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരുന്നതൊന്നും ഫ്രെഡീക്ക് പ്രശ്നമല്ല. ഗ്രോസറി സാധനങ്ങള്‍, മദ്യം, പച്ചക്കറികള്‍, ബേക്കറികള്‍ അങ്ങനെ എന്ത് സാധനം വാങ്ങാനും ക്യൂവില്‍ നില്‍ക്കാന്‍ ഫ്രെഡീ ഒരുക്കമാണ്. ഒരു മണിക്കൂറിന് 20 പൌണ്ട് ഏകദേശം 2000 രൂപയാണ് ഈ യുവാവിന്‍റെ ഫീസ്. സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല തിരിച്ചുനല്‍കാന്‍ വേണ്ടിയുള്ള ക്യൂവിലും ഫ്രെഡീയെ കാണാറുണ്ടെന്നാണ് ലണ്ടനിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

Read Also: സമൂഹത്തില്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് മാരിറ്റല്‍ റേപ്പ് : രാഹുല്‍ ഗാന്ധി

ഓരോ പരിപാടികളുടെ ടിക്കറ്റുകള്‍ക്കായി ക്യൂവില്‍ നില്‍ക്കുന്നതാണ് ക്യൂ ജോബില്‍ ക്ലേശകരവും അതുപോലെ ലാഭകരമെന്നുമാണ് ഫ്രെഡീ പ്രതികരിക്കുന്നത്. അറുപത് വയസോളം പ്രായം വരുന്ന രണ്ട് ദമ്പതികള്‍ക്ക് വേണ്ടി എട്ട് മണിക്കൂറോളം ക്യൂ നിന്ന് ഒരു പ്രദര്‍ശനത്തിനുള്ള ടിക്കറ്റ് നേടിയതാണ് ഇതുവരെ കാത്തുനിന്നതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തുനില്‍പ്പെന്നാണ് ഈ യുവാവ് അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുടുംബങ്ങള്‍ മുതല്‍ യുവ തലമുറ അടക്കം ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറില്ലാത്ത നിരവധിപ്പേരാണ് ഫ്രെഡീക്ക് ക്ലയന്‍റുകളായി ഉള്ളത്.

 

shortlink

Post Your Comments


Back to top button