Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndiaEntertainment

സംഘി ചാപ്പയടിച്ചിട്ടും ഡീഗ്രേഡ് നടത്തിയിട്ടും മേപ്പടിയാൻ തീയേറ്ററുകൾ ഹൗസ്ഫുൾ! വിശ്വസിച്ചതിന് നന്ദിയെന്ന് ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: ഉണ്ണിമുകുന്ദന്റെ മേപ്പടിയാൻ തിയേറ്ററുകളിൽ ഹൌസ് ഫുൾ ആയി ഓടുകയാണ്. മേപ്പടിയാൻ റിലീസ് ആയ അന്ന് മുതൽ ചിത്രത്തിനെതിരെ വലിയ പ്രചാരണമായിരുന്നു നടന്നത്. സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ കാട്ടിയെന്നും നായകൻ ശബരിമലയിൽ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തിൽ കാട്ടിയതെന്നുമായിരുന്നു വിമർശകരെന്ന പേരിൽ പലരുടെയും ആരോപണം.

എന്നാൽ ഏറെക്കാലങ്ങൾക്ക് ശേഷം കുടുംബമായി ഒന്നിച്ചു കാണാൻ സാധിക്കുന്ന ഒരു ചിത്രമെന്ന നിലയിൽ കുടുംബ പ്രേക്ഷകർ ഒന്നടങ്കം മേപ്പടിയാനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഉണ്ണി മുകുന്ദൻ എന്ന നടനെ സംബന്ധിച്ച് കരിയറിൽ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാൻ. സ്വന്തം നിർമ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്ന് വർഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദന്റെ ഒരു സോളോ ഹീറോ ചിത്രം എത്തുന്നത് എന്നത് മറ്റൊരു കാര്യം.

മികച്ച പ്രതികരണം നേടി മേപ്പടിയാൻ പ്രദർശനം തുടരുകയാണ്.കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ചിത്രം റിലീസ് ആയത്. ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

തീയേറ്ററുകൾ ഹൗസ് ഫുൾ ആണ്. ഇപ്പോഴിതാ സന്തോഷം പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. കേരളത്തിലെ തീയേറ്ററുകൾ ഹൗസ് ഫുൾ ആണ്. തന്നെ വിശ്വസിച്ചതിന് എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button