Latest NewsNewsBeauty & StyleLife StyleHealth & Fitness

ചർമ്മ സംരക്ഷണത്തിന് ഉപയോ​ഗിക്കാം വെള്ളരിക്ക

ചർമ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറൽസിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം.

ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

Read Also : യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത: പർവതങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം

വരൾച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ പാലും വെള്ളരിക്കാനീരും ചേര്‍ത്തു പുരട്ടുക. കരുവാളിപ്പ് മാറ്റി മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും.

എണ്ണമയമുള്ള ചര്‍മ്മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു ടീസ്പൂൺ നാരങ്ങാനീരും ചേ‍ർത്ത് പുരട്ടുക. വെയിലേറ്റുള്ള മുഖത്തെ പാട് മാറാൻ ഈ പാക്ക് ഇടുന്നത് ​ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button