Latest NewsIndia

ഒളിവിലായിരുന്ന സമാജ്‌വാദി എംഎൽഎ നഹിദ് ഹസനെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ്‌ചെയ്ത് യുപി പൊലീസ്

എംഎൽഎ ഭൂമി ഇടപാടിൽ 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് നാട്ടുകാരിൽ ഒരാൾ അദ്ദേഹത്തിനെതിരെ കേസ് നൽകിയിരുന്നു.

ലക്‌നൗ: കൈരാന മണ്ഡലത്തിലെ എംഎൽഎയും എസ്പി സ്ഥാനാർത്ഥിയുമായ നഹിദ് ഹസനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. എസ്പി നേതാവിനെ ഗുണ്ടാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൈരാന കോടതിയിൽ ഹാജരാക്കിയ നഹിദ് ഹസനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹസൻ സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. നിരവധി നാളുകളായി ഒളിവിലായിരുന്ന നഹിദ് ഹസനെ വെള്ളിയാഴ്ചയാണ് യുപി പോലീസ് പിടികൂടിയത്.

കൈരാനയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംഎൽഎ ഭൂമി ഇടപാടിൽ 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് നാട്ടുകാരിൽ ഒരാൾ അദ്ദേഹത്തിനെതിരെ കേസ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ 2019 ജനുവരി 7ന് വഞ്ചനയ്‌ക്ക് കേസ് എടുത്തിരുന്നു. 2020 ജനുവരിയിൽ എംഎൽഎയെ ജയിലിൽ അടയ്‌ക്കുകയും ചെയ്തു. ഇതുകൂടാതെ നിരവധി കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതിനിടെ കൈരാന എംഎൽഎയുടെ അറസ്റ്റിനെതിരെ അഖിലേഷ് യാദവ് രംഗത്തെത്തി.

വിജയിക്കാനുള്ള ബിജെപിയുടെ തീവ്ര ശ്രമമാണ് അറസ്റ്റിന് പിന്നിലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഹസന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്തയോട് പ്രതികരിച്ച എസ്പി മേധാവി അഖിലേഷ് യാദവ്, വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും കൂട്ടിച്ചേർത്തു. ഭരണകക്ഷിയായ ബിജെപി സമാജ്വാദി പാർട്ടിയിൽ നിന്നും, അതിന്റെ സഖ്യകക്ഷികളിൽ നിന്നുമുള്ള പ്രതിനിധികളുടെ പ്രവർത്തനം ബോധപൂർവം തടയാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button