ഹെൽസിങ്കി : നാറ്റോ സഖ്യത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഫിൻലാൻഡ് വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്‌റ്റോ. അയൽരാജ്യങ്ങളായ റഷ്യയും ഉക്രൈനും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതു കൊണ്ടാണ് ഇതിൽ പങ്കെടുക്കാതെ നിൽക്കുന്നതെന്ന് ഹാവിസ്‌റ്റോ അറിയിച്ചു.
സഖ്യത്തിൽ ചേരുന്നതിനെക്കുറിച്ചുള്ള ചർച്ചകളിലൊന്നും സ്കാൻഡിനേവിയൻ രാജ്യമായ ഫിൻലാൻഡ് പങ്കെടുത്തിട്ടില്ല. ഫിൻലാൻഡിന് തൽക്കാലം അങ്ങനെയൊരു പദ്ധതിയും ഇല്ലെന്ന് ഫ്രാൻസിലെ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി. 30 ദശാബ്ദത്തിനുള്ളിൽ നിലനിന്നിരുന്ന ഏറ്റവും വലിയ യുദ്ധഭീഷണി യൂറോപ്പിൽ ഇപ്പോൾ നിലനിൽക്കുന്നുവെന്ന് പോളണ്ട് വിദേശകാര്യമന്ത്രി ഫിൻലാൻഡിനെ ഓർമിപ്പിച്ചു. എന്നാൽ, തങ്ങൾ ഇത്തരത്തിലുള്ള ഒരു അവസ്ഥയില്ലല്ല നിൽക്കുന്നതെന്ന് ഹാവിസ്റ്റോ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിൽ, ഫിൻലാൻഡും റഷ്യയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. സാധിക്കുമായിരുന്നെങ്കിലും നാറ്റോയിൽ ചേരാൻ ഫിൻലാൻഡ് തയ്യാറായിരുന്നില്ല. എങ്കിലും, 1994 മുതൽ ഫിൻലാൻഡ് നാറ്റോയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചു വരുന്നു.
Post Your Comments