Latest NewsKeralaIndia

പെട്ടെന്ന് പൊട്ടിമുളച്ച തെളിവുകൾ! ബാലചന്ദ്രകുമാര്‍ ആരുടെ കളിപ്പാവ? വാദങ്ങളിലെ പൊരുത്തക്കേടുകള്‍ സോഷ്യൽമീഡിയയിൽ ചർച്ച

വാര്‍ത്തകള്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഹീനമായ കുറ്റകൃത്യത്തിന് പിന്നില്‍ ദിലീപാണെന്ന് മാധ്യമങ്ങളടക്കം പ്രസ്താവിച്ചു.

കൊച്ചി: പ്രശസ്തിയുടെ കൊടുമുടിയിലിരിക്കുമ്പോഴാണ് നടിക്ക് പീഡനവും ദിലീപ് ആരോപണവിധേയനാകുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ നടക്കുന്നത്. നടിയെ ഓടുന്ന കാറില്‍ പള്‍സര്‍ സുനിയെന്ന ക്രിമിനല്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയെന്ന വാര്‍ത്ത കേട്ടാണ് ഒരു ദിവസം രാവിലെ കേരളം ഉണര്‍ന്നത്. പീഡനത്തിന് ശേഷം നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീടിന് മുന്നില്‍ അക്രമികള്‍ ഇറക്കി വിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ലാലാണ് പൊലീസില്‍ അറിയിച്ചതും നടിയെ ആശ്വസിപ്പിച്ചതും.

വാര്‍ത്തകള്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഹീനമായ കുറ്റകൃത്യത്തിന് പിന്നില്‍ ദിലീപാണെന്ന് മാധ്യമങ്ങളടക്കം പ്രസ്താവിച്ചു. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. പല കഥകളും ഇതിനകം മലയാളികള്‍ കേട്ടു. റേറ്റിംഗിനായി നടി ആക്രമണകേസും ദിലീപിന്റെ വിവാഹമോചന വാര്‍ത്തകളുമൊക്കെ ചാനലുകാരും പത്രക്കാരും എടുത്തലക്കി കൊണ്ടേയിരുന്നു. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരോട് കാവ്യ മാധവനുമായുള്ള അവിഹിതബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയതിനുള്ള പകയാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് കാരണമായതെന്നുമായിരുന്നു വാര്‍ത്തകള്‍.

പിന്നീടങ്ങോട്ട് കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം പൊലിപ്പിച്ചു. ഒടുവില്‍ നാടകീയമായി ദിലീപിന്റെ അറസ്റ്റ്. ഇപ്പോൾ അഞ്ചു വർഷങ്ങൾക്കിപ്പുറം കേസിൽ വിധി പറയാനിരിക്കെ നാടകീയമായി ഒരാളെത്തി. ദിലീപിന്റെ ഗൂഢാലോചനകളടക്കം നടിയുടെ ക്ലിപ്പ് കണ്ടപ്പോള്‍ ദിലീപ് സംസാരിച്ച കാര്യങ്ങളടക്കുമുള്ളവയുടെ ഓഡിയോ റെക്കോര്‍ഡുമായി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഈ കഴിഞ്ഞ അഞ്ച് വര്‍ഷം ഇത്രയും വലിയ തെളിവും കൈയ്യില്‍ വച്ച് ഇയാളെവിടെയായിരുന്നു. ഇതായിരുന്നു ഇയാളുടെ ഇന്റര്‍വ്യു കണ്ട എല്ലാവരുടെയും ആദ്യ സംശയം.

അതിന് ആദ്യം പുള്ളി പറഞ്ഞ മറുപടി ഈ റെക്കോര്‍ഡ് കാണാതെ പോയിരിക്കുകയായിരുന്നു. ഇപ്പോള്‍ തപ്പിയെടുത്തതാണെന്നാണ്. പിന്നെ കൊറോണ വന്നതുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്കൊന്നും പോകാഞ്ഞതെന്നുമാണ് ഇയാളുടെ വാദം. ഇതോടെ വീണ്ടും ഉറക്കത്തിലായിരുന്ന മാധ്യമങ്ങളടക്കം ഞെട്ടിയുണർന്ന് പൊടിപ്പും തൊങ്ങലും വെച്ച കഥകളുണ്ടാക്കി. നടിയുടെ ക്ലിപ്പിനെ കുറിച്ചായി ചർച്ചകൾ. ദിലീപിനെ തൂക്കിക്കൊല്ലാനും ഓൺലൈൻ മാധ്യമങ്ങൾ വിധിച്ചു. അതേസമയം പിക്ക് പോക്കറ്റ് എന്ന സിനിമയുടെ കഥ പറയാനും ചര്‍ച്ചകള്‍ക്കുമൊക്കെ ദിലീപിന് അടുത്തെത്തിയ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സിനിമാക്കഥയെ പോലും വെല്ലുന്ന തരത്തിലായിരുന്നു.

പക്ഷെ, എത്രയൊക്കെ ആസൂത്രണം ചെയ്താലും കഥയില്‍ ചില വൈരുദ്ധ്യങ്ങള്‍ കടന്നു കൂടും. ഇതിന്റെ തെളിവാണ് നടിയുടെ ക്ലിപ്പുകൾ ബാലചന്ദ്രനെ കാട്ടി എന്ന പച്ച നുണ. ഇത്രയും വിവാദമായ ഒരു കേസിലെ നിർണ്ണായക തെളിവായ ക്ലിപ്പ് വീട്ടിൽ സിനിമാ കഥ പറയാൻ എത്തിയവനെ കാണിക്കാനും അവനോടൊപ്പമിരുന്നു സിനിമ കാണാനും മാത്രം മണ്ടനാണോ ദിലീപ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ദിലീപ് സംസാരിക്കുന്നതാണെന്ന് പറഞ്ഞ് നിരവധി ഓഡിയോ ക്ലിപ്പുകളാണ് അയാള്‍ പൊലീസിന് കൈമാറിയിരിക്കുന്നത്.

ഇതിലെല്ലാം ദിലീപ് ടെന്‍ഷനോടെ സംസാരിക്കുന്നതും പൊലീസുകാരെ കുറിച്ച് പറയുന്നതും എല്ലാമുണ്ടെന്ന് അയാള്‍ അവകാശപ്പെടുന്നു. പക്ഷെ, യഥാര്‍ത്ഥത്തില്‍ പിക്ക് പോക്കറ്റ് എന്ന സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാന്‍ എത്തിയ ബാലചന്ദ്രകുമാര്‍ തിരക്കഥയിലെ ചില ഭാഗങ്ങള്‍ വായിച്ച് കേള്‍പ്പിക്കുകയും അത് ദിലീപിനെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.

തിരക്കഥയില്‍ ഇല്ലാത്ത ചില സംഭാഷണങ്ങളും ബാലചന്ദ്രകുമാര്‍ ആരുടേയൊ നിര്‍ദ്ദേശപ്രകാരം വളരെ ബുദ്ധിപരമായി ദിലീപിനെ കൊണ്ട് പറയിച്ചു. ദിലീപിന്റെ തന്നെ അനുമതിയോടെയാണ് ബാലചന്ദ്രകുമാര്‍ അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്തതുമാണെന്നാണ് ഇപ്പോള്‍ ദിലീപിനോട് അടുത്ത വൃത്തങ്ങളും അഭിഭാഷകരും പറയുന്നത്. കൃത്യമായ ആസൂത്രണത്തോടെ നടന്ന ഒരു ചതിയാണ് ഇതെന്നാണ് പലരും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button