ഉപ്പ് ഒരല്പം കുറഞ്ഞു പോയി എന്ന ഒറ്റ കാരണത്താൽ ഭക്ഷണം പോലും കഴിക്കാതിരുന്നവരുണ്ടാകും. എന്നാൽ ഉപ്പിന്റെ അളവ് കൂടുതലായി നമ്മുടെ ശരീരത്തിലെത്തിയാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. രക്തസമ്മര്‍ദ്ദത്തെ പോലും ഇത് ബാധിക്കാം. കൂടാതെ അത് പ്രതിരോധശേഷിയെയും മോശമായി ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍, ഉപ്പിന്‍റെ അമിത ഉപയോഗം എങ്ങനെ കുറയ്ക്കാം? ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പങ്കുവയ്ക്കുന്ന ഈ ടിപ്സ് നോക്കാം
ഉപ്പിന് പകരം ഭക്ഷണത്തില്‍ നാരങ്ങയോ ജീരകമോ കുരുമുളക് പൊടിയോ ചേര്‍ക്കാം എന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്.
ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഉപ്പ് ചേര്‍ക്കുന്നതിന് പകരം ഏറ്റവും ഒടുവില്‍ ചേര്‍ക്കാം. ഇത് ഭക്ഷണത്തില്‍ ഉപ്പ് കൂടാതിരിക്കാന്‍ സഹായിക്കുമെന്നും എഫ്എസ്എസ്എഐ പറയുന്നു.
Read Also : ‘കന്യാസ്ത്രീ സമയത്ത് പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ’: ഹരീഷ് വാസുദേവൻ
അച്ചാര്‍, പപ്പടം, സോസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ പൊതുവേ ഉപ്പിന്‍റെ ഉപയോഗം കൂടുതലാണ്. അതിനാല്‍ അത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കാം
ചോറ്, ദോശ, റൊട്ടി, പൂരി എന്നിവ തയ്യാറാക്കുമ്പോള്‍ ഉപ്പ് ഉപയോഗിക്കരുത്. കറിയിലെ ഉപ്പ് തന്നെ ധാരാളമാണ്.
Post Your Comments